ETV Bharat / state

ലൈഫ്‌ മിഷൻ കേസ്: സരിത്തിന്‍റെ മൊബൈൽ പ്രത്യേക അന്വേഷണ സംഘത്തിന്‌ കൈമാറി

തിരുവനന്തപുരം വിജിലൻസിന്‍റെ പ്രത്യേക അന്വേഷണ യൂണിറ്റിനാണ് ഫോണ്‍ കൈമാറിയത്

Sarith s mobile handed over to Special Investigation Team  gold smuggling case accused Sarith  ലൈഫ്‌ മിഷൻ കേസ്  സരിത്തിന്‍റെ മൊബൈൽ പ്രത്യേക അന്വേഷക സംഘത്തിന്‌ കൈമാറി  സ്വര്‍ണക്കടത്ത് കേസ് പ്രതി പിഎസ്‌ സരിത്ത്  പിഎസ്‌ സരിത്ത്  തിരുവനന്തപുരം വിജിലൻസ്
ലൈഫ്‌ മിഷൻ കേസ്: സരിത്തിന്‍റെ മൊബൈൽ പ്രത്യേക അന്വേഷക സംഘത്തിന്‌ കൈമാറി
author img

By

Published : Jun 10, 2022, 1:00 PM IST

പാലക്കാട്: ലൈഫ്‌ മിഷൻ കേസുമായി ബന്ധപ്പെട്ട്‌ സ്വര്‍ണക്കടത്ത് കേസ് പ്രതി പിഎസ്‌ സരിത്തിന്‍റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. തിരുവനന്തപുരം വിജിലൻസിന്‍റെ യൂണിറ്റിനാണ് (ഒന്ന്‌) ഫോണ്‍ കൈമാറിയത്. വ്യാഴാഴ്‌ച രാവിലെയാണ് ഫോൺ തിരുവനന്തപുരത്ത്‌ എത്തിച്ചത്.

ഫോൺ വിജിലൻസ് കോടതിയിൽ സമർപ്പിച്ച് സൂക്ഷിക്കും. പിന്നീട് അപേക്ഷ നൽകി കസ്റ്റഡിയിലെടുത്ത് ഫോറൻസിക്‌ പരിശോധനയ്‌ക്ക് അയക്കും. ബുധനാഴ്‌ച രാവിലെയാണ് പാലക്കാട്‌ ചന്ദ്രനഗറിലെ താമസ സ്ഥലത്തുനിന്ന് പാലക്കാട്‌ വിജിലൻസ്‌ സംഘം സരിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌.

ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്‌ത ശേഷം പകൽ രണ്ടോടെ വിട്ടയച്ചു. 16ന്‌ തിരുവനന്തപുരം വിജിലൻസ്‌ കോടതിയിൽ ഹാജരാകാൻ നോട്ടീസും നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.