ETV Bharat / state

പാലക്കാട് ജില്ലയിൽ നിന്നും 3777 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി - odisha

ഒഡീഷ, ഉത്തർപ്രദേശ്,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്

palakkad  LABOURS_RETURN_from palakkad  ഒഡീഷ  ഉത്തർപ്രദേശ്  ജാർഖണ്ഡ്  പാലക്കാട്  odisha  utharpradesh
പാലക്കാട് ജില്ലയിൽ നിന്നും 3777 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
author img

By

Published : May 22, 2020, 12:37 PM IST

പാലക്കാട്: ജില്ലയിൽ നിന്നും ഇതുവരെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് 3777 അതിഥി തൊഴിലാളികൾ. മെയ് ആറിന് ഒഡീഷയിലേക്ക് 1208 തൊഴിലാളികളും മെയ് 20ന് ഉത്തർപ്രദേശിലേക്ക് 1435 പേരും മെയ് 21ന് ജാർഖണ്ഡിലേക്ക് 615 പേരും ഉൾപ്പെടെ 3268 തൊഴിലാളികളാണ് ട്രെയിനിൽ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോയത്. അതേസമയം ജില്ലയിലെ ഇഷ്‌ടിക കളങ്ങളിൽ ജോലിചെയ്യുന്ന തമിഴ്‌നാട്ടിലെ നാഗപട്ടണം, തഞ്ചാവൂർ, തിരുവായൂർ, കടലൂർ എന്നിവിടങ്ങളിലെ 519 തൊഴിലാളികളെ കെഎസ്ആർടിസി ബസുകളിലും മടക്കി അയച്ചു.

ഒറ്റപ്പാലം സബ് കലക്‌ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യൻ, അസിസ്‌റ്റന്‍റ് കളക്‌ടർ ചേതൻകുമാർ മീണ, എസ് പി സ്വപ്‌നിൽ എം മഹാജൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ്, റവന്യൂ, പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് തൊഴിലാളികളുടെ യാത്ര ഏകോപിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.