പാലക്കാട് : കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) ജില്ലയിൽ മികച്ച വിജയം. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന് 448 വോട്ട് ലഭിച്ചു. രണ്ടാമതുള്ള ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ഐഎൻടിയുസി) 327 വോട്ടും മൂന്നാമതുള്ള കെഎസ്ടി എംപ്ലോയീസ് സംഘിന് (ബിഎംഎസ്) 176 വോട്ടും ലഭിച്ചു. ജില്ലയിലെ പാലക്കാട്, വടക്കാഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിലാണ് വോട്ടെടുപ്പ് നടന്നത്. പാലക്കാട് ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ വോട്ട് ചെയ്തത് (514) . . മണ്ണാർക്കാട് 187 പേരും ചിറ്റൂരിൽ 219 പേരും വടക്കഞ്ചേരിയിൽ 207 പേരും വോട്ട് ചെയ്തു. ജില്ലയിൽ 1168 ജീവനക്കാർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതിൽ 1127 പേരും വോട്ട് രേഖപ്പെടുത്തി.
കെഎസ്ആർടിസി ഹിതപരിശോധന; ജില്ലയിൽ സിഐടിയുവിന് മുന്നേറ്റം - KSRTC
ജില്ലയിലെ പാലക്കാട്, വടക്കാഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിലാണ് വോട്ടെടുപ്പ് നടന്നത്.