ലക്ഷ്മണന്‍റെ പ്രളയത്തിൽ തകർന്ന വീട് ഇപ്പോഴും അതേപടിയുണ്ട്.ഒലവക്കോട് രാജീവ് നഗർ കോളനിയിലെ വീടിരിക്കുന്ന സ്ഥലത്തിന്പട്ടയമില്ലാത്തതിനാൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങളൊന്നും ഈ കുടുംബത്തിന് ലഭിക്കുന്നില്ല.റോഡിൽനിന്ന് ലക്ഷ്മണന്‍റെ വീട് നോക്കിയാൽ പ്രളയത്തിൽ തകർന്നതാണെന്ന് തോന്നുകയില്ല. പൂമുഖത്തിന് കേടുപാടുകളൊന്നുമില്ല.എന്നാൽ വീടിന്‍റെ പുറകുവശം കാണുമ്പോഴാണ് പ്രളയം എത്രമാത്രം ദുരിതം വിളിച്ചെന്ന് അറിയാൻ കഴിയുക.
വീടിന്‍റെ ഈഅവസ്ഥ തുടർന്നിട്ട് ആറു മാസം പിന്നിടുന്നു. സഹായത്തിനായി ലക്ഷ്മണൻ കയറി ചെല്ലാത്ത സർക്കാർ ഓഫീസുകളില്ല. മുട്ടാത്ത വാതിലുകളില്ല. വീടിരിക്കുന്ന ഭൂമിക്ക് പട്ടയമില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ്അധികൃതർ ഈ കുടുംബത്തെ ഒഴിവാക്കുന്നത്. ലൈഫ് മിഷൻ വീടിനുള്ള സാധ്യത പരിശോധിക്കാൻ കളക്ടർ ഒരുമാസംമുമ്പ് നിർദേശം നല്‍കിയിട്ടുംനഗരസഭ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. വീടിരിക്കുന്ന സ്ഥലത്തിന് പട്ടയം നൽകാൻ 2013 ൽമനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ നടപ്പായില്ല. പട്ടയം ഇല്ലെങ്കിലും പ്രളയത്തിൽ നഷ്ടപ്പെട്ട വീടിന് തുക നൽകാൻ സർക്കാർ ഉത്തരവുണ്ട്, ഇതും അധികൃതർ പരിഗണിക്കുന്നില്ലെന്നുംഈ എഴുപതുകാരൻ പരാതിപ്പെടുന്നു.