ETV Bharat / state

കലമാനിനെ വേട്ടയാടി കൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ

തേക്കടി മുപ്പതേക്കർ കോളനിയിലെ വിഷ്‌ണു, ഒറവൻപാടി കോളനിയിലെ മണികണ്‌ഠൻ, ബൈജു എന്നിവരാണ്‌ പിടിയിലായത്

Killed Deer in palakkad three arrested  കലമാനിനെ വേട്ടയാടിക്കൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ  തേക്കടി ഒറവൻപാടിയിൽ കലമാനിനെ വേട്ടയാടിക്കൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ  പാലക്കാട് ഇന്നത്തെ വാര്‍ത്ത  palakkad todays news
കലമാനിനെ വേട്ടയാടിക്കൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ
author img

By

Published : Mar 19, 2022, 7:56 AM IST

പാലക്കാട്: തേക്കടി ഒറവൻപാടിയിൽ കലമാനിനെ വേട്ടയാടി കൊന്ന സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. പറമ്പിക്കുളം തേക്കടിമുപ്പതേക്കർ കോളനിയിലെ വിഷ്‌ണു (22), ഒറവൻപാടി കോളനിയിലെ മണികണ്‌ഠൻ (47), ബൈജു (44) എന്നിവരാണ്‌ അറസ്റ്റിലായത്‌. കലമാനിന്‍റെ ഉണക്കി സൂക്ഷിച്ച മാംസവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ചൊവ്വാഴ്‌ച വനത്തിൽ നടത്തിയ പരിശോധനയ്‌ക്കിടയിൽ വിഷ്‌ണുവിനെ ചോദ്യംചെയ്‌തപ്പോഴാണ് ഉണക്കിയ മാനിറച്ചി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ പ്രതികൾ ഞായറാഴ്ച്ച, വേട്ടപ്പട്ടിയെ ഉപയോഗിച്ച് കലമാനിനെ കൊന്നെന്ന് കണ്ടത്തുകയായിരുന്നു. മാംസത്തിന്‍റെ ഒരു ഭാഗം കറിവെച്ച ശേഷം ബാക്കിഭാഗം ഉണക്കി സൂക്ഷിച്ചതായി കണ്ടെത്തി.

ALSO READ: തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

സംഘത്തിൽ മറ്റുരണ്ട് പേർ കൂടിയുള്ളതായി പ്രതികൾ മൊഴിനല്‍കി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എം മാത്യു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ് സുൽഫീക്കർ, വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.