ETV Bharat / state

ശാസ്ത്ര വളര്‍ച്ചക്ക് തടസം നില്‍ക്കാന്‍ ശ്രമിക്കുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ: മുഖ്യമന്ത്രി - പിണറായി വിജയൻ

32ാം കേരള ശാസ്ത്ര കോൺഗ്രസ് പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

kerala science congress  palakkad  കേരള ശാസ്ത്ര കോൺഗ്രസ്  പാലക്കാട്  മുഖ്യമന്ത്രി  പിണറായി വിജയൻ  ശാസ്ത്ര വളര്‍ച്ചക്ക് തടസം നില്‍ക്കാന്‍ ശ്രമിക്കുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍
ശാസ്ത്ര വളര്‍ച്ചക്ക് തടസം നില്‍ക്കാന്‍ ശ്രമിക്കുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെന്ന് മുഖ്യമന്ത്രി
author img

By

Published : Jan 25, 2020, 2:39 PM IST

Updated : Jan 25, 2020, 3:23 PM IST

പാലക്കാട്: രാജ്യത്ത് ഉന്നത അധികാരങ്ങളിലിരിക്കുന്നവർ ശാസ്ത്രത്തിന്‍റെ വളർച്ചയ്ക്ക് തടസം നിൽക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര കോൺഗ്രസുകൾ അടക്കം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്. നവോഥാന കാലഘട്ടം മുതലേ ശാസ്ത്രാഭിമുഖ്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കേരളത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഇത് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.32ാം കേരള ശാസ്ത്ര കോൺഗ്രസ് പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് മുണ്ടൂർ യുവക്ഷേത്ര കോളജിലാണ് ശാസ്ത്ര കോൺഗ്രസ് നടക്കുന്നത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്‍റെ യുവശാസ്ത്ര അവാർഡുകൾ, ഡോ എസ് വാസുദേവ് അവാർഡ് എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്‌തു.

ശാസ്ത്ര വളര്‍ച്ചക്ക് തടസം നില്‍ക്കാന്‍ ശ്രമിക്കുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ: മുഖ്യമന്ത്രി

മെറ്റീരിയൽ സയൻസിൽ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞനായ ഡോ സതീഷ് അവാർഡിന് അർഹനായി. ഫിസിക്കൽ സയൻസിൽ കോഴിക്കോട് എൻ.ഐ.ടി ഫിസിക്‌സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ സുബ്രഹ്മണ്യൻ നമ്പൂതിരി, സെൽ ആൻഡ് ബൈ മോളികുലാർ സയൻസിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി വിഭാഗം അധ്യാപകന്‍ ഡോ ഷിജുലാൽ നെൽസൺ സതി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായം നൽകുന്ന മികച്ച ശാസ്ത്ര പ്രൊജക്‌ടിനുള്ള ഡോ എസ് വാസുദേവ് അവാർഡ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ എൻ സന്ധ്യ എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു. ജനുവരി 27 ന് ശാസ്ത്രകോൺഗ്രസ് സമാപിക്കും.

Intro:രാജ്യത്ത് ഉന്നത അധികാരങ്ങളിലിരിക്കുന്നവർ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് തടസം നിൽക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Body:രാജ്യത്തിൻറെ ഉന്നതപദവികളിരിക്കുന്നവർ ശാസ്ത്രത്തിൻറെ വളർച്ചയ്ക്ക് തടസ്സം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര കോൺഗ്രസ്സുകൾ അടക്കം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്. നവോത്ഥാന കാലഘട്ടം മുതലേ ശാസ്ത്രാഭിമുഖ്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കേരളത്തിൻറെ ചരിത്രം പരിശോധിച്ചാൽ ഇത് കാണാൻ സാധിക്കുമെന്നും 32 ആം കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ബൈറ്റ് പിണറായി

പാലക്കാട് മുണ്ടൂർ യുവക്ഷേത്ര കോളേജിലാണ് ശാസ്ത്രകോൺഗ്രസ് നടക്കുന്നത്. കോൺഗ്രസിൻറെ ഭാഗമായി സംസ്ഥാന ശാസ്ത്രസാങ്കേതിക കൗൺസിലിൻറെ യുവശാസ്ത്ര അവാർഡുകൾ, ഡോക്ടർ എസ് വാസുദേവ് അവാർഡ് എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്തു. മെറ്റീരിയൽ സയൻസിൽ വിക്രം സാരാഭായ് സ്പേസ് സെൻറർലെ ശാസ്ത്രജ്ഞനായ ഡോക്ടർ സതീഷ് അവാർഡിന് അർഹനായി. ഫിസിക്കൽ സയൻസിൽ കോഴിക്കോട് എൻഐടി ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും സെൽ ആൻഡ് ബൈ മോളികുലാർ സയൻസിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഫാക്കൽറ്റി ഡോക്ടർ ഷിജുലാൽ നെൽസൺ സതിക്കും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായം നൽകുന്ന ഏറ്റവും നല്ല ശാസ്ത്ര പ്രോജക്ടിനുള്ള ഡോക്ടർ എസ് വാസുദേവ് അവാർഡ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ എൻ സന്ധ്യയ്ക്കും മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു. ജനുവരി 27 വരെയാണ് ശാസ്ത്രകോൺഗ്രസ്

Conclusion:
Last Updated : Jan 25, 2020, 3:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.