ETV Bharat / state

സംസ്ഥാന പിന്നോക്ക വികസന കോർപറേഷന്‍റെ പ്രവർത്തനങ്ങൾ മികച്ച മാതൃക: ഗവർണർ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു

palakkad ksbcdc programme  kerala governor  kerala governor palakkad  ksbcdc kerala governor  സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്‍  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  പിന്നോക്ക മതന്യൂനപക്ഷ വിഭാഗം  രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം  മൈക്രോ ക്രെഡിറ്റ് വായ്‌പ  മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന  സ്‌ത്രീ ശാക്തീകരണം
സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്‍റെ പ്രവർത്തനങ്ങൾ മികച്ച മാതൃകയെന്ന് ഗവർണർ
author img

By

Published : Feb 29, 2020, 2:09 PM IST

പാലക്കാട്: പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്ക-ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തി പ്രവർത്തിക്കുകയെന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് രാജ്യത്തെ നിയമമായി മാറുന്നതിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങി മഹാന്മാരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. പിന്നോക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസം ഉറപ്പാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ മികച്ചതാണ്. കോർപറേഷൻ നൽകിയ 3,700 കോടി രൂപാ വായ്‌പയിൽ 80 ശതമാനവും പിന്നോക്ക വിഭാഗങ്ങൾക്കാണ്. ഈ വായ്‌പ അർഹർക്കായി വിതരണം ചെയ്യുന്നതിൽ കോർപറേഷന്‍റെ ജാഗ്രതയാണ് പ്രകടമാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷന്‍റെ പ്രവർത്തനങ്ങൾ മികച്ച മാതൃകയെന്ന് ഗവർണർ

സ്‌ത്രീ ശാക്തീകരണം സമൂഹത്തിന്‍റെ പുരോഗമനത്തിന് പ്രധാനമാണ്. കോർപറേഷൻ വനിതാ വായ്‌പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന പിന്നോക്ക വിഭാഗത്തിലെ സ്‌ത്രീകളെ മുന്നിലെത്തിച്ചു. ഒരു സ്‌ത്രീക്ക് നൽകുന്ന വിദ്യാഭ്യാസം ഒരു കുടുംബത്തിന് ഗുണമാണെങ്കിൽ സ്‌ത്രീ ശാക്തീകരണം സമൂഹത്തിന്‍റെ ശാക്തീകരണമാണ്. കോർപറേഷന്‍റെ പദ്ധതികൾ യുവാക്കളിൽ എത്തിക്കണമെന്നും ഇതിനായി സ്‌കൂൾ, കോളജ് തലങ്ങളിൽ ക്രിയാത്മകമായ ഇടപെടലുണ്ടാവണമെന്നും ഗവർണർ വ്യക്തമാക്കി.

മൈക്രോ ക്രെഡിറ്റ് വായ്‌പാ വിതരണം, വിശിഷ്‌ട വ്യക്തികളെ ആദരിക്കല്‍ എന്നിവയും ഗവര്‍ണര്‍ നിര്‍വഹിച്ചു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.ശാന്തകുമാരി, നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ, ജില്ലാ കലക്‌ടർ ഡി. ബാലമുരളി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.