പാലക്കാട്: കേരളവുമായുള്ള കോയമ്പത്തൂർ ജില്ലയുടെ അതിർത്തി ചെക്ക് പോസ്റ്റുകൾ അടയ്ക്കുവാനുള്ള തീരുമാനം ജില്ലാ കലക്‌ടർ താല്‍കാലികമായി പിൻവലിച്ചു. ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. സർക്കാരുമായി വിഷയം ചർച്ച ചെയ്‌തതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ മുൻകരുതലുകൾ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് മുതൽ കേരളവുമായി കോയമ്പത്തൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഒമ്പത് ചെക്ക് പോസ്റ്റുകളും അടച്ചിടാൻ കോയമ്പത്തൂർ ജില്ലാ കലക്ടർ തിരു.കെ.രാജമണി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് താല്‍കാലികമായി പിൻവലിച്ചത്.