പാലക്കാട്: ജില്ലയിൽ നിന്നും 615 അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങിപ്പോയി. മണ്ണാർക്കാട്, കഞ്ചിക്കോട് മേഖലയിൽ നിന്നുള്ള തൊഴിലാളികളാണ് മടങ്ങിയത്. വൈകിട്ട് 5 30ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇവർ പ്രത്യേക ട്രെയിനിൽ സ്വദേശത്തേക്ക് യാത്ര തിരിച്ചത്. തൃശ്ശൂരിൽ നിന്നും 841 തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിൻ നാലരയോടെ പാലക്കാട് എത്തുകയും 5.30ന് പാലക്കാട് നിന്നും യാത്ര തിരിക്കുകയുമായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കേന്ദ്രങ്ങളിൽ തെർമോ മീറ്റർ ഉപയോഗിച്ച് ശരീര താപനില അളക്കുകയും മറ്റ് അസുഖങ്ങൾ രോഗ ലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയുമാണ് വിട്ടയച്ചത്. എല്ലാ തൊഴിലാളികളുടെയും കൈവശം നാട്ടിൽ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യക്കിറ്റും നൽകിയിട്ടുണ്ട്.
പാലക്കാട്ടെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി - ജാർഖണ്ഡ്
മണ്ണാർക്കാട്, കഞ്ചിക്കോട് മേഖലയിൽ നിന്നുള്ള തൊഴിലാളികളാണ് മടങ്ങിയത്
![പാലക്കാട്ടെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി മണ്ണാർക്കാട് കഞ്ചിക്കോട് ജാർഖണ്ഡd ജാർഖണ്ഡ് JHARKHAND_LABOURS_RETURN](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7294662-841-7294662-1590072994644.jpg?imwidth=3840)