പാലക്കാട്: കള്ള് ചെത്ത് വ്യവസായത്തെ എൽഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ഐഎൻടിയുസി കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് സർക്കാർ അടച്ചു പൂട്ടിയ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ എൽഡിഎഫ് സർക്കാർ കാണിക്കുന്ന താൽപര്യം കള്ള് വ്യവസായത്തോട് കാണിക്കുന്നില്ലെന്നും ചെത്ത് തൊഴിലാളികളുടെ സഹായത്തോടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ നന്ദി കോടാണ് കാട്ടുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
വിദേശമദ്യഷാപ്പുകൾ നടത്തുന്നതിനുള്ള ദൂരപരിധി 200 മീറ്ററായി കണക്കാക്കുമ്പോൾ കള്ള് ഷാപ്പുകൾക്കിത് 400 മീറ്ററാണ്. ഇത് അശാസ്ത്രിയവും വികലവുമായ നയമാണെന്നും അദ്ദേഹം ആരോപിച്ചു.