പാലക്കാട്: മങ്കരയിൽ അനധികൃത ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി . 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19,000 രൂപയോളം ഇവിടെ നിന്നും കണ്ടെടുത്തു.

മങ്കരയിലെ സൺറൈസ് ക്ലബാണ് ചീട്ടുകളി കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. ഒന്നര മാസമായി വീട് വാടകയ്ക്ക് എടുത്താണ് ചീട്ടുകളി നടത്തിയിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.