പാലക്കാട്: കൊറ്റിയോട് തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്‌ച രാത്രി കൊറ്റിയോട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു അപകടം. കരിമരുന്ന് പ്രയോഗത്തിനിടെ സമീപത്തെ ആൽമരത്തിലുണ്ടായിരുന്ന തേനീച്ച കൂട് പൊട്ടി താഴെ വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് വാർഡ് മെമ്പർ കെ.റഷീദ പറഞ്ഞു.
തേനീച്ചക്കൂട്ടം ഇളകിയതോടെ ആളുകൾ ചിതറിയോടി. ഉത്സവത്തിനെത്തിയ ആനക്കും തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.