പാലക്കാട്: കനത്ത മഴയിലും കാറ്റിലും പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മേഖലയില്‍ കൊയ്ത്ത് നടക്കുന്ന പാടങ്ങളിലേക്ക് വെള്ളം കയറിയത് കര്‍ഷകരെ ദുരിതത്തിലാക്കി. എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ മഴ ലഭിച്ചത് കര്‍ഷകര്‍ക്ക് ആശ്വസമായി.
മലമ്പുഴയില്‍ നാല് കര്‍ഷകരുടെ ഒരു ഹെക്ടറിലായി കൃഷി ചെയ്യുന്ന 2000 വാഴ നശിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ടുള്ള വാഴകൃഷിയാണ് നശിച്ചത്. ചിറ്റൂർ കമ്പിളിചുങ്കത്ത് ഒരേക്കർ നെൽകൃഷി നശിച്ചു. മറ്റ് കൃഷിനാശത്തിന്‍റെ കണക്കെടുപ്പ് തുടരുന്നു. കാഞ്ഞിരപ്പുഴയിൽ മിന്നലേറ്റ് കരിമ്പുഴ കുറവൻകുന്ന് പാലന്‍റെ മകൻ 52 കാരനായ ഈര മരിച്ചിരുന്നു.
മംഗലം ഡാം 60.4, പാലക്കാട് 60.4, തൃത്താല 44, ചിറ്റൂർ 40.4, വാളയാർ 36, പുതൂർ 33.2, കാഞ്ഞിരപ്പുഴ 33, ഒറ്റപ്പാലം 28.2, മണ്ണാർക്കാട് 18.8, കൊടുവായൂർ 13.5 മില്ലി മീറ്റർ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ലഭിച്ച മഴയുടെ അളവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാർച്ച് ഒന്നുമുതൽ 23 വരെ ലഭിക്കേണ്ട വേനൽമഴ 81 ശതമാനം കുറഞ്ഞിട്ടുണ്ട്.
Also read: വേനലിൽ കുളിരായി പാലക്കാട് പരക്കെ മഴ