ETV Bharat / state

പുതുപ്പരിയാരത്ത്‌ ആടിനെ പുലി കൊന്നു ; കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് - പുലി ആടിനെ കൊന്നു

സിങ്ക് റോഡ് മൂരിപ്പാടം ശാന്തയുടെ ഗർഭിണിയായ ആടിനെയാണ് പുലി കടിച്ചുകൊന്നത്

goat killed by tiger in palakkad  tiger attack in palakkad  പുലി കോഴിയെ പിടിച്ചു  പുലി ആടിനെ കൊന്നു  പുലി ആക്രമണം
പുലി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
author img

By

Published : Mar 12, 2022, 10:10 PM IST

പാലക്കാട് : പുതുപ്പാരിയാരത്ത് ആടിനെ പുലി കൊന്നു. സിങ്ക് റോഡ് മൂരിപ്പാടം ശാന്തയുടെ ഗർഭിണിയായ ആടിനെയാണ് പുലി കടിച്ചുകൊന്നത്. ശനിയാഴ്‌ച പുലർച്ചെയാണ്‌ കൂടിന് സമീപത്തെത്തിയ പുലി ആടിനെ ആക്രമിച്ചത്‌.

ആടിന്‍റെ കരച്ചിൽകേട്ട് വീട്ടുകാർ പുറത്തേക്കെത്തിയപ്പോൾ പുലി ആടിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. എന്നാൽ അൽപ്പ സമയത്തിനകം ആട് ചത്തു. അതേസമയം പുലി പ്രദേശത്തെ കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പുലി കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

Also Read: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

ശനിയാഴ്‌ച രാവിലെ, പുലി ആടിനെ പിടിച്ച സ്ഥലത്ത് വനം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. പ്രദേശത്ത് പുലി ആക്രമിക്കുന്നത്‌ പതിവായതോടെ ആട്, മാട് വളർത്തൽ ദുരിതമാകുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.