പാലക്കാട്: കൊമ്പൻ ഏഴാമനെ പിടിക്കുന്നതിന്‍റെ ഭാഗമായി വയനാട്ടില്‍ നിന്നെത്തിയ ദൗത്യ സംഘം തയാറെടുപ്പുകള്‍ തുടങ്ങി. പിടി സെവന്‍റെ സഞ്ചാരപാത ആവര്‍ത്തിച്ച് നിരീക്ഷിച്ചാകും തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക. കൂട് ഉണ്ടാക്കുനുള്ള ഒരുക്കങ്ങളും ഇന്ന് തുടങ്ങും.
ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ വിലസുകയും ജനങ്ങളെ വിരട്ടുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന പിടി സെവന്‍ കൊമ്പന് അധികം വൈകാതെ പിടിവീഴും എന്നുറപ്പായി കഴിഞ്ഞു. വയനാട്ടില്‍ നിന്നുമെത്തിയ ദൗത്യസംഘം ആനയുടെ പോക്കുവരവ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. ഏഴാം കൊമ്പനെ പിടിക്കാനായി വയനാട്ടില്‍ നിന്നും കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ദൗത്യം തുടങ്ങാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. അളന്നുമുറിച്ചെടുക്കുന്ന യൂക്കാലിപ്‌സ് മരം കൊണ്ടുള്ള കൂട് ആറ് ദിവസം കൊണ്ട് ഒരുങ്ങും. സ്ഥലവും സമയവും ഒത്താല്‍ മയക്കുവെടി വയ്‌ക്കുമെന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. വയനാട്ടില്‍ നിന്നും എത്തിയ 26 അംഗ ദൗത്യ സംഘത്തോടൊപ്പം പാലക്കാട്ടെ ദ്രുതകര്‍മ സേനയും കൂടി ചേര്‍ന്നാവും ഏഴാം കൊമ്പനെ കുരുക്കുക.
ധോണിയില്‍ പിടി സെവനെ കൂടാതെ വേറെ ചില ആനകള്‍ കൂടി ഇടയ്ക്ക് കാടിറങ്ങുന്ന പതിവുണ്ട്. പിടി സെവനെ പിടികൂടുന്നതോടെ മറ്റ് ആനകളും കാടുകയറുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കൊമ്പനെ പിടികൂടുന്നതിന് മുന്‍പ് നാട്ടുകാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും വൈകാതെ നല്‍കും. എസിഎഫ് ബി രഞ്ജിത്തിനാണ് ദൗത്യത്തിന്‍റെ ഏകോപന ചുമതല.