പാലക്കാട്: യുആര്‍എഫ് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാര ജേതാവ് അനാമികയ്‌ക്കും വിദ്യാര്‍ഥികള്‍ക്കും സൈലന്‍റ് വാലിയിലേക്ക് പഠനയാത്രയൊരുക്കി വനം വകുപ്പ്. വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി വനായനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനയാത്ര സംഘടിപ്പിച്ചത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര. സൈലന്‍റ് വാലി വൈൽഡ് ലൈഫ് വാർഡൻ കുറ ശ്രീനിവാസിന്‍റെ നിർദേശ പ്രകാരമാണ് കുട്ടികളുടെ വനയാത്രയെന്ന സ്വപ്‌നം പൂവണിഞ്ഞത്. യാത്രക്ക് ശേഷം കുട്ടികൾക്ക് ഓറിയന്‍റേഷൻ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സൈലന്‍റ് വാലി നാഷണൽ പാർക്ക് അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ വി. അജയഘോഷ് നിർവഹിച്ചു. അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ എ. ആശാലത, സീനിയർ വൈൽഡ് ലൈഫ് അസിസ്റ്റന്‍റ് എസ്. നിഷ എന്നിവർ ഏകദിന ക്യാമ്പിന് നേതൃത്വം നൽകി.
ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്നതിനെ തുടര്‍ന്ന് പഠനം മുടങ്ങിയപ്പോൾ ഊരിലെ കുട്ടികള്‍ക്ക് വീടിനോട് ചേര്‍ന്ന് ക്ലാസ് മുറിയൊരുക്കി പഠനം മുന്നോട്ടു കൊണ്ട് പോയ അനാമികയും അനാമിക തുടങ്ങി വെച്ച 'എന്‍റെ നാട്ടിലെ സ്‌മാർട്ട് ക്ലാസെന്ന' കുട്ടികളുടെ സ്വയം പഠന കൂട്ടായ്‌മയും വലിയ ജനശ്രദ്ധ നേടിയിരുന്നു.