ETV Bharat / state

വനത്തിൽ അതിക്രമിച്ച് കടക്കൽ : ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ് - ബാബുവിനെതിരെ കേസ്

ബാബുവിനൊപ്പം മലകയറിയ രണ്ട് വിദ്യാർഥികള്‍ക്കെതിരെയും കേസ്

case against babu  cherad kurumabachi hill  forest department palakkad  വനത്തിൽ അതികൃമിച്ച് കടന്നു  ബാബുവിനെതിരെ കേസ്  കൂർമ്പാച്ചി മലയിൽ കുടങ്ങി
ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു
author img

By

Published : Feb 14, 2022, 7:35 PM IST

പാലക്കാട് : മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ്‌ കേസ്‌ എടുത്തു. തിങ്കളാഴ്‌ച വൈകീട്ട്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ബാബുവിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തശേഷമാണ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തത്. വനമേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് കേരള വനനിയമം സെക്ഷന്‍ 27 പ്രകാരമാണ് നടപടി.

ബാബുവിനൊപ്പം മലകയറിയ രണ്ട് വിദ്യാർഥികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ കുർമ്പാച്ചി മലയിലേക്ക്‌ ആളുകൾ കൂടുതലായി എത്തുന്നത് തടയാൻ വനംവകുപ്പ് നിരീക്ഷണ സംഘത്തെ നിയോഗിച്ചു. 15 അംഗ സംഘം മലയുടെ അടിവാരത്ത് നിലയുറപ്പിച്ചു. ഏത് വഴിയിലൂടെ ആളുകൾ എത്തിയാലും പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യാനാണ് തീരുമാനം.

ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ ഞായറാഴ്‌ച രാത്രിയും ആളുകൾ മലയിലേക്ക് കയറിയിരുന്നു. പ്രദേശവാസിയായ രാധാകൃഷ്ണൻ (41) മലയിൽ കുടുങ്ങിയതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ എത്തിയാണ് രക്ഷിച്ചത്‌. ഇനി മുതൽ മലകയറാൻ ആളുകൾ എത്തിയാൽ തിരിച്ചയക്കും.

ALSO READ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപിരിച്ചുവിടൽ

എന്നാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്‌ണനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇയാൾ വനവിഭവം ശേഖരിക്കാൻ പോയതാണെന്ന്‌ അധികൃതർ വിശദീകരിക്കുന്നു. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ ശനിയാഴ്‌ച രാത്രി പുലി നായയെ പിടികൂടിയിരുന്നു.

അതേസമയം കൂര്‍മ്പാച്ചി മല കയറാന്‍ വരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വനമേഖല സന്ദർശിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിബന്ധന ഏർപ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. അടിക്കടി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമം കർശനമായി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വനഭൂമിയിലേക്ക് അതിക്രമിച്ച് കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.