ETV Bharat / state

ഫുട്‌ബോൾ താരം ആസിഫിന്‍റെ ദുരൂഹമരണം: ഡിവൈഎസ്‌പി അന്വേഷിക്കും - ഫുട്‌ബോൾ താരം ആസിഫിന്‍റെ ദുരൂഹമരണം

തെയ്യോട്ടുചിറ അമ്പത്തിയഞ്ചാം മൈലിലെ ചേലാക്കോടൻ വീട്ടിൽ ആസിഫിനെ ഡിസംബര്‍ അഞ്ചിന് വൈകിട്ട് എട്ടോടെയാണ് കാണാതാകുന്നത്. രണ്ട് ദിവസത്തിന് ശേഷം വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Palakkad football player asif death DySP will probe  football player found dead in well in palakkad  Mysterious deaths in kerala  ഫുട്‌ബോൾ താരം ആസിഫിന്‍റെ ദുരൂഹമരണം  ഫുട്‌ബോൾ താരത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
ഫുട്‌ബോൾ താരം ആസിഫിന്‍റെ ദുരൂഹമരണം: ഡിവൈഎസ്‌പി അന്വേഷിക്കും
author img

By

Published : Dec 30, 2021, 8:37 PM IST

പാലക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ഫുട്‌ബോൾ താരം ആസിഫിന്‍റെ (20)മരണം ഡിവൈഎസ്‌പി വിഎ. കൃഷ്‌ണദാസ് അന്വേഷിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

അന്വേഷണത്തിന്‍റെ ഭാഗമായി ആസിഫിന്‍റെ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിനടുത്തെ വളപ്പിലെ കിണറും പരിസരവും അന്വേഷണ സംഘാംഗങ്ങളായ എസ്ഐ റോയ് ജോർജ്, എഎസ്ഐ പി ജ്യോതിലക്ഷ്‌മി, എ.റഷീദ് എന്നിവർ പരിശോധിച്ചു.

തെയ്യോട്ടുചിറ അമ്പത്തിയഞ്ചാം മൈലിലെ ചേലാക്കോടൻ വീട്ടിൽ ആസിഫിനെ ഡിസംബര്‍ അഞ്ചിന് വൈകിട്ട് എട്ടോടെയാണ് കാണാതാകുന്നത്. രണ്ട് ദിവസത്തിന് ശേഷം ഏഴിന് വൈകിട്ട് അഞ്ചോടെ ദേശീയപാതയ്‌ക്കും വീടിനും 100 മീറ്റർ അകലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.

Also Read: പഞ്ചർ ഒട്ടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുന്ന ദൃശ്യം, ചെന്നൈയില്‍ ഒരാൾ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.