ETV Bharat / state

ഡിസിസി ഭാരവാഹികൾ പട്ടിക പുറത്തിറങ്ങിയാൽ പാലക്കാട് പൊട്ടിത്തെറി? - ഷാഫി പറമ്പിലിനെതിരെ എ ഗ്രൂപ്പിലെ ഒരുവിഭാഗം

എ ഗ്രൂപ്പിൽ നേതാക്കളുമായി കൂടിയാലോചിക്കാതെ സി ചന്ദ്രനും ഷാഫി പറമ്പിലും ഏകപക്ഷീയ തീരുമാനം എടുക്കുന്നതിനെതിരെ എ ഗ്രൂപ്പിലെ ഒരുവിഭാഗം യോഗം ചേർന്ന്‌ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.

dcc members list  palakkad congress  congress dcc members list  ഡിസിസി ഭാരവാഹികൾ പട്ടിക പുറത്തിറങ്ങിയാൽ പാലക്കാട് പൊട്ടിത്തെറി  കോണ്‍ഗ്രസ് ഡിസിസി ഭാരവാഹികൾ പട്ടിക  ഷാഫി പറമ്പിലിനെതിരെ എ ഗ്രൂപ്പിലെ ഒരുവിഭാഗം  ഷാഫി പറമ്പില്‍
ഡിസിസി ഭാരവാഹികൾ പട്ടിക പുറത്തിറങ്ങിയാൽ പാലക്കാട് പൊട്ടിത്തെറി?
author img

By

Published : Mar 7, 2022, 9:51 AM IST

പാലക്കാട്‌: ഡിസിസി ഭാരവാഹിപ്പട്ടിക പുറത്തിറങ്ങിയാൽ ജില്ലയിലെ കോൺഗ്രസിൽ കലാപമുണ്ടാകുമെന്ന്‌ ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്‌. എ ഗ്രൂപ്പിൽ നേതാക്കളുമായി കൂടിയാലോചിക്കാതെ സി ചന്ദ്രനും ഷാഫി പറമ്പിലും ഏകപക്ഷീയ തീരുമാനം എടുക്കുന്നതിനെതിരെ എ ഗ്രൂപ്പിലെ ഒരുവിഭാഗം യോഗം ചേർന്ന്‌ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.

ഷാഫി, ചന്ദ്രൻ വിരുദ്ധര്‍ യോഗം ചേര്‍ന്നു

ഗ്രൂപ്പ്‌മാനേജർമാരെ മാറ്റണമെന്ന്‌ ഉമ്മൻചാണ്ടിക്ക്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പഴയന്നൂരിലും കഴിഞ്ഞ മാസം മായന്നൂരിലുമാണ്‌ യോഗം ചേർന്നത്‌. രണ്ട്‌ യോഗങ്ങളിലും ഷാഫിക്കും സി ചന്ദ്രനുെമെതിരെ ശക്തമായ വികാരമാണുണ്ടായത്‌.

ജില്ലയിൽ ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പി ബാലഗോപാലിനെയാണ്‌ ഉമ്മൻചാണ്ടി ചുമതലപ്പെടുത്തിയത്‌. എന്നാൽ ബാലഗോപാലുമായി ആലോചിക്കാതെയാണ്‌ ഇരുവരും പ്രവർത്തനങ്ങൾ നീക്കുന്നതെന്നും ഭാരവാഹികളെ നിർദേശിച്ചതെന്നും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ്‌ ഷാഫി, ചന്ദ്രൻ വിരുദ്ധർ യോഗം ചേർന്നത്‌. ഇക്കാര്യം ഉമ്മൻചാണ്ടിയെ അറിയിച്ചു.

അസംതൃപ്‌തരെ അടുപ്പിക്കാന്‍ എ ഗ്രൂപ്പ്

വലിയ ജില്ലയായതിനാൽ ഡിസിസി ഭാരവാഹികൾ 25 പേരുണ്ടാകും. നേരത്തേ അമ്പതോളം പേരുണ്ടായിരുന്നു. അതിൽ പകുതിയോളംപേർ പുറത്താകും. ഇങ്ങനെ പുറത്താകുന്ന അസംതൃപ്‌തരുടെ വലിയ നിരയെ എ ഗ്രൂപ്പിലേക്ക്‌ അടുപ്പിക്കാനാണ്‌ ആലോചന. സുധാകര അനുകൂലികളേയും കെ സി വേണുഗോപാൽ അനുകൂലികളെയും ഒതുക്കാൻ എ, ഐ വിഭാഗം കരുക്കൾ നീക്കുന്നുണ്ട്‌.

ഭാരവാഹിപ്പട്ടികയിൽ അർഹമായ പ്രാതിനിധ്യം കിട്ടാതെ പോയാൽ എ, ഐ വിഭാഗം ഒന്നിക്കും. ഇത്‌ നിലവിലുള്ള നേതൃത്വത്തിന്‌ ഭീഷണിയാകും. എ, ഐ ഗ്രൂപ്പുകളെ ഇല്ലാതാക്കാനുള്ള ചരടുവലിയും നടക്കുന്നു. ഇത്‌ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ എ, ഐ ഗ്രൂപ്പുകൾ.

പടലപ്പിണക്കം മുതലാക്കാന്‍ ശ്രമം നടക്കുന്നു

എ ഗ്രൂപ്പിലെ പടലപ്പിണക്കവും ഏകോപനമില്ലായ്‌മയും മുതലാക്കാൻ ഡിസിസി പ്രസിഡന്‍റും സുധാകരപക്ഷവും ശ്രമിക്കുന്നുമുണ്ട്‌. കെ സി വേണുഗോപാലിന്‍റെ നോമിനിയായ ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ സമവായ ലിസ്റ്റാണ്‌ നൽകിയതെന്ന്‌ പറയുന്നു. ലിസ്‌റ്റിൽനിന്ന്‌ പുറത്താകുന്നവരിൽ ഏറെയും എ, ഐ വിഭാഗമാണ്‌.

പട്ടികയിൽ വേണുഗോപാൽ പക്ഷത്തിനാണ്‌ മുൻതൂക്കമെന്നതും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ രോഷാകുലനാക്കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച ഭാരവാഹിപ്പട്ടിക പുറത്തിറങ്ങിയ ശേഷം മറ്റ്‌ നടപടി ആലോചിക്കാമെന്നാണ്‌ എ, ഐ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.