ETV Bharat / state

മണ്ണ് മാഫിയ സംഘത്തിനെതിരെ പ്രതിഷേധ യോഗം - പരിസ്ഥിതി വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ

ഒലവക്കോട് നടന്ന പ്രതിഷേധ പരിപാടി ജില്ലാ പരിസ്ഥിതി ഐക്യ വേദി കൺവീനർ ശ്യാംകുമാർ തേങ്കുറിശി ഉദ്ഘാടനം ചെയ്‌തു.

Environmental rights activists protest against soil mafia
മണ്ണ് മാഫിയ സംഘത്തിനെതിരെ പരിസ്ഥിതി -വിവരാവകാശ പ്രവർത്തകരുടെ പ്രതിഷേധ യോഗം
author img

By

Published : Feb 13, 2020, 11:38 PM IST

പാലക്കാട്: പരിസ്ഥിതി വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ ആക്രമിച്ച മണ്ണ് മാഫിയ സംഘത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് പാലക്കാട് പരിസ്ഥിതി -വിവരാവകാശ പ്രവർത്തകർ പ്രതിഷേധ യോഗം നടത്തി. ഒലവക്കോട് നടന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും വിവരാവകാശ പ്രവർത്തകരും പങ്കെടുത്തു. പരിപാടി ജില്ലാ പരിസ്ഥിതി ഐക്യ വേദി കൺവീനർ ശ്യാംകുമാർ തേങ്കുറിശി ഉദ്ഘാടനം ചെയ്‌തു.

മണ്ണ് മാഫിയ സംഘത്തിനെതിരെ പരിസ്ഥിതി -വിവരാവകാശ പ്രവർത്തകരുടെ പ്രതിഷേധ യോഗം

വിവരാവകാശ പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സർക്കാരും പോലീസും തയ്യാറാകണമെന്ന് വിവരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ലാ പരിസ്ഥിതി ഐക്യവേദി ചെയർമാൻ ബോബൻ മാട്ടുമന്ത, പരിസ്ഥിതി പ്രവർത്തകനായ ഗുരുവായൂരപ്പൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.