പാലക്കാട്: ജില്ലയിലെ ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്‌ടർ മൃൺമയി ജോഷി ശശാങ്ക് നേരിട്ട് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരികടത്ത് എന്നിവ തടയുന്നതിന് പാലക്കാട് താലൂക്ക് തലത്തില്‍ നിയോഗിച്ച സ്‌കോഡുകളുടെ പ്രവര്‍ത്തനമാണ് വിലയിരുത്തിയത്.
പരിശോധനയുടെ ഭാഗമായി രണ്ടിടങ്ങളിൽ നിന്ന് എട്ട് ലക്ഷം രൂപ പിടിച്ചെടുത്ത പവർഗ്രിഡ് സ്പെഷ്യൽ തഹസിൽദാർ സുഷമയുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സർവൈലൻസ് ടീമിനെ കലക്‌ടർ അഭിനന്ദിച്ചു. അസിസ്റ്റന്‍റ് കലക്‌ടർ ഡി.ധർമ്മലശ്രീ, ജില്ലാ ഫിനാൻസ് ഓഫീസർ വി.ആർ. സതീശൻ, ഐ.ടി നോഡൽ ഓഫീസർ ശിവപ്രസാദ്, ഇലക്ഷൻ അസിസ്റ്റന്‍റ് പിഎ ടോംസ് എന്നിവർ കൂടെയുണ്ടായിരുന്നു.