ETV Bharat / state

മുഖ്യനാകാനൊരുങ്ങി ഇ ശ്രീധരൻ: രാഹുല്‍ ഗാന്ധിയും യോഗിയും കേരളത്തിലേക്ക് - kerala for elections news

തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിലപാടുകളും വിവാദങ്ങളും സമരങ്ങളുമായി കേരളത്തിന്‍റെ രാഷ്‌ട്രീയ ഭൂമിക ചൂടുപിടിക്കുകയാണ്. സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം. നിലപാട് വ്യക്തമാക്കി ഇ ശ്രീധരനും റാലിക്കൊരുങ്ങി ബിജെപിയും. രാഹുല്‍ ഗാന്ധിയെ ഇറക്കി സജീവമാകാന്‍ കോണ്‍ഗ്രസും.

പിഎസ്‌സി സമരം വാര്‍ത്ത  തെരഞ്ഞെടുപ്പിന് കേരളം വാര്‍ത്ത  ശ്രീധരനും ബിജെപിയും വാര്‍ത്ത  psc strike news  kerala for elections news  sreedharan and bjp news
തെരഞ്ഞെടുപ്പിന് കേരളം
author img

By

Published : Feb 20, 2021, 1:35 AM IST

മെട്രോമാനില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഇ ശ്രീധരന്‍റെ വാക്കുകൾ കേരളം ശ്രദ്ധയോടെ കേൾക്കുകയാണ്. ഇന്നലെ പ്രാദേശിക മാധ്യമങ്ങളോടും ഇന്ന് ദേശീയ മാധ്യമത്തോടും ശ്രീധരൻ സംസാരിച്ച് കഴിഞ്ഞു. കേരളത്തില്‍ ബിജെപിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നാണ് ഇന്ന് ശ്രീധരന്‍റെ പ്രതികരണം. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിക്കാനും സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനം ബിജെപിയെ അധികാരത്തിലെത്തിക്കാനെന്നും ശ്രീധരൻ പറഞ്ഞു. മത്സരിക്കുന്നെങ്കില്‍ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങൾ വേണമെന്നും ശ്രീധരൻ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുവരെ രാഷ്ട്രീയം പറയാതിരുന്ന ശ്രീധരൻ വർഷങ്ങളുടെ രാഷ്ട്രീയ അനുഭവം എന്ന നിലയിലാണ് കാര്യങ്ങളെ സമീപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇ ശ്രീധരന്‍റെ പൊതു സ്വീകാര്യത വോട്ടാക്കി മാറ്റാൻ തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഈമാസം 21ന് കാസർകോട് നിന്ന് ആരംഭിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശേഷം യോഗി ആദിത്യനാഥ് കൂടി കേരളത്തിലേക്ക് എത്തുന്നതോടെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ്.

അതേസമയം, കോൺഗ്രസും യുഡിഎഫും ഒരു പടിപോലും പിന്നോട്ടു പോകുന്നില്ല. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ മാസം 24ന് കേരളത്തിലെത്തുന്നുണ്ട്. കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയാണ് രാഹുലിന്‍റെ ആദ്യ പരിപാടി. നിയമന വിവാദവുമായി ബന്ധപ്പെട്ട സമരങ്ങൾ ഇപ്പോഴും തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. യൂത്ത് കോൺഗ്രസ് സമര വേദിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ എന്നിവർ ഇന്ന് തിരുവനന്തപുരത്ത് സമരപ്പന്തലിലെത്തി. അതിനിടെ, ഉദ്യോഗാർഥികൾ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഗവർണറെ കണ്ട് പരാതി പറഞ്ഞു. അതേസമയം തന്നെ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തള്ളിയാണ് ഉദ്യോഗാർഥികളുമായി ചർച്ച വേണമെന്നും അല്ലാത്തപക്ഷം അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമുള്ള നിലപാട് സ്വീകരിച്ചത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം സെക്രട്ടേറിയറ്റ് സർക്കാരിനോട് നിർദേശിച്ചു.

ഇന്നലെ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു എന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്ന കാര്യം തർക്കവിഷയമാണ്. അൻപത് ദിവസം സമരം നടത്തിയ ശേഷം സർക്കാരിനോട് വിയോജിപ്പ് രേഖപ്പെടുത്തിയാണ് സഭ സമരം അവസാനിപ്പിച്ചത്. ദിവസങ്ങൾക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും അഴിമതി ആരോപണവുമായി രംഗത്ത് എത്തി. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇപി ജയരാജനും എതിരെയാണ് ഇത്തവണ അഴിമതി ആരോപണം. ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്ക് കൈമാറിയെന്നാണ് ആരോപണം. അമേരിക്കയില്‍ വെച്ച് അമേരിക്കന്‍ കമ്പനിയുമായി മേഴ്‌സിക്കുട്ടിയമ്മ കൂടിക്കാഴ്‌ച നടത്തിയെന്നും ആരോപണമുണ്ട്. മന്ത്രി ആരോപണങ്ങളെ നിഷേധിക്കുക മാത്രമല്ല, അസംബന്ധമെന്നും പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് ചർച്ചയാകുമെന്ന് പ്രതീക്ഷിക്കാം.

സാധാരണ സ്ഥാനാർഥി ചർച്ചകൾ സജീവമാകുമ്പോൾ രംഗത്ത് പ്രത്യക്ഷപ്പെടാറുള്ള എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇത്തവണ കുറച്ച് നേരത്തെ രംഗപ്രവേശം ചെയ്‌തു. കുട്ടനാട് സീറ്റാണ് ഇത്തവണത്തെ പ്രശ്‌നം. ഇടതുമുന്നണിയുടെ വിജയം ഉറപ്പിച്ച് പറഞ്ഞ വെള്ളാപ്പള്ളി കുട്ടനാട്ടില്‍ എസ്‌എൻഡിപിയുടെ താല്‍പര്യം പ്രത്യക്ഷത്തില്‍ ഉന്നയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ലാവ്‌ലിൻ കേസ് ഇത്തവണയും കൃത്യസമയത്ത് ചർച്ചയായിട്ടുണ്ട്. എസ്എൻസി ലാവ്‌ലിൻ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹർജി ചൊവ്വാഴ്‌ച പരിഗണിക്കുകയാണ്. ജസ്റ്റിസ് യുയു ലളിത് നയിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ കെഎം ജോസഫ്, ഇന്ദിര ബാനർജി എന്നിവർ അംഗങ്ങളാണ്. കേസ് വരുന്നതിന് അനുസരിച്ചുള്ള രാഷ്‌ട്രീയ ചർച്ചകൾക്കാണ് വരും ദിവസങ്ങളില്‍ കേരളം കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.