ETV Bharat / state

പിഎസ്‌സി ക്രമക്കേട് : സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ - എ എ റഹിം

പിഎസ്‌സിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം

പിഎസ്‌സി ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ
author img

By

Published : Aug 8, 2019, 12:59 PM IST

പാലക്കാട്: പിഎസ്‌സി പരീക്ഷയിൽ മുൻ എസ്‌എഫ്‌ഐ പ്രവർത്തകർ ക്രമക്കേട് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. സിബിഐ അന്വേഷണമെന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ അന്വേഷണങ്ങൾ ഫലപ്രദമല്ലെന്ന് മുമ്പ് തെളിഞ്ഞിട്ടുള്ളതാണെന്നും റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് കാണരുത്. കുറ്റവാളികൾ രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ് ക്രമക്കേട് നടത്തിയതെയെന്ന വാദം ശരിയല്ല. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നത് കൊണ്ട് ഒരാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടാവില്ലെന്നും പിഎസ്‌സിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്‍റെ വലതുപക്ഷ നയങ്ങൾ രാജ്യത്ത് പൊതുമേഖല സ്വകാര്യവൽക്കരിക്കുകയാണ്. ഇത് സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നുവെന്നും യുവാക്കൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും റഹിം പറഞ്ഞു. കേന്ദ്രത്തിന്‍റെ ഇത്തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതു യുവജന സംഘടനകളെ ഒരുമിച്ച് നിർത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും റഹിം കൂട്ടിച്ചേർത്തു.

Intro:പി എസ് സി ക്രമക്കേടിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ

Body:പി എസ് സി പരീക്ഷയിൽ മുൻ എസ് എഫ് ഐ പ്രവർത്തകർ ക്രമക്കേട് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.
സി ബി ഐ അന്വേഷണമെന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സി ബി ഐ അന്വേഷണങ്ങൾ ഫലപ്രദമല്ലെന്ന് മുൻപ് തെളിഞ്ഞിട്ടുള്ളതാണെന്നും റഹിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി കാണരുത്. കുറ്റവാളികൾ രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ് ക്രമക്കേട് നടത്തിയതെയെന്ന വാദം ശരിയല്ലെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നത് കൊണ്ട് ഒരാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടാവില്ലെന്നും പി എസ് സി യുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബൈറ്റ് റഹിം

കേന്ദ്ര സർക്കാരിന്റെ വലതുപക്ഷ നയങ്ങൾ രാജ്യത്ത് പൊതുമേഖല സ്വകാര്യവൽക്കരിക്കുകയാണെന്നും ഇത് സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നുവെന്നും യുവാക്കൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും റഹിം പറഞ്ഞു. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം യു പി എസ് സി വഴി 3600 നിയമനങ്ങൾ മാത്രമാണ് നടത്തിയത്.
കേന്ദ്രത്തിന്റെ ഇത്തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതു യുവജന സംഘടനകളെ ഒരുമിച്ച് നിർത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി വൈ എഫ് ഐ സംസ്ഥാന ജാഥയുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.