പാലക്കാട്: പാഴ്‌വസ്‌തുക്കൾ വിറ്റ് കിട്ടിയ 7.5 ലക്ഷം രൂപ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനം എന്ന നിലയിലാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പാഴ്‌വസ്‌തുക്കൾ ശേഖരിച്ചത്.
ജില്ലയിലെ മുഴുവൻ യൂണിറ്റ് കമ്മിറ്റികളും പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. പാലക്കാട് കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.ശശി തുക മുഖ്യമന്ത്രിക്ക് കൈമാറി.