ETV Bharat / state

തൃത്താലയിൽ ഡ്രൈവർ കംപാർട്ട്‌മെന്‍റ്‌ ടാക്‌സികൾ സജ്ജമാക്കി - പാലക്കാട് വാർത്ത

നിരീക്ഷണത്തിനെത്തുന്നവരെ കൊണ്ടുപോകുന്ന എയർപോർട്ട് ടാക്സികൾ പോലെ ഡ്രൈവറുടെ ഏരിയ കാണാൻ കഴിയുന്ന തരത്തിലുള്ള മറകൾ സ്ഥാപിച്ചാണ് വാഹനം സജ്ജമാക്കിയത്.

Driver compartment taxis  covid defense  കൊവിഡ്‌ പ്രതിരോധം  തൃത്താലയിൽ ഡ്രൈവർ കംപാർട്ട്‌മെന്‍റ്‌ ടാക്‌സികൾ തയ്യാർ  പാലക്കാട് വാർത്ത  palakkad news
കൊവിഡ്‌ പ്രതിരോധത്തിൽ പങ്കാളികളാവാൻ തൃത്താലയിൽ ഡ്രൈവർ കംപാർട്ട്‌മെന്‍റ്‌ ടാക്‌സികൾ
author img

By

Published : Jun 12, 2020, 8:23 AM IST

പാലക്കാട്‌: കൊവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിക്കാൻ തൃത്താലയിലെ ടാക്സി തൊഴിലാളികൾ ഒരുക്കം തുടങ്ങി. പൊതു ഗതാഗതം തുടങ്ങിയെങ്കിലും ആളുകൾ ടാക്സികൾ ഉപയോഗിക്കൽ കുറഞ്ഞിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കും വാഹനം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പൊതുജനങ്ങളും ഡ്രൈവർമാരും ഭയം കൊണ്ടാണ് ഇതിന് തയ്യാറാവാത്തത്. ഈ സാഹചര്യത്തിലാണ് പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശപ്രകാരം KTDO KL-52 സോൺ എന്ന ടാക്സി തൊഴിലാളി കൂട്ടായ്മ വാഹനങ്ങൾ ഡ്രൈവർ കംപാർട്ട്‌മെന്‍റ്‌ ആക്കി മാറ്റിയത്. ആദ്യഘട്ടത്തിൽ തൃത്താല ഏരിയയിൽ മൂന്നു വാഹനങ്ങളാണ് സജ്ജീകരിച്ചത്.

കൊവിഡ്‌ പ്രതിരോധത്തിൽ പങ്കാളികളാവാൻ തൃത്താലയിൽ ഡ്രൈവർ കംപാർട്ട്‌മെന്‍റ്‌ ടാക്‌സികൾ

നിരീക്ഷണത്തിനെത്തുന്നവരെ കൊണ്ടുപോകുന്ന എയർപോർട്ട് ടാക്സികൾ പോലെ ഡ്രൈവറുടെ ഏരിയ കാണാൻ കഴിയുന്ന തരത്തിലുള്ള മറകൾ സ്ഥാപിച്ചാണ് വാഹനം സജ്ജമാക്കിയത്. ഇത് മൂലം ഡ്രൈവർക്കും,യാത്രക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. വാഹനങ്ങൾ തൃത്താല എംഎൽഎ വി. ടി. ബൽറാം നിരത്തിലിറക്കി.എയർപോർട്ടിൽ നിന്നും ആളുകളെ കൊണ്ടുവരാനും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്ന് പട്ടാമ്പി ജോയിന്‍റ്‌ ആർ.ടി.ഒ മുജീബ് പറഞ്ഞു. പൊതുജനങ്ങൾക്കും പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കും ആശ്വാസമേകുന്ന പ്രവർത്തനമാണ് KTDO KL-52 കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.