പാലക്കാട് : നെന്മാറ കവളപ്പാറയില്‍ രണ്ട് തലകളുള്ള പശുകുട്ടി പിറന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കിടാവിന് ജീവനില്ലായിരുന്നു. കവളപ്പാറ ഭക്തവത്സലന്‍റെ വീട്ടിലെ ഒമ്പതുവയസുള്ള പശുവിന്റെ മൂന്നാമത്തെ പ്രസവത്തിലാണ് അപൂര്‍വത ഉണ്ടായത്. പ്രസവവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് വൈകല്യം കണ്ടെത്തുകയായിരുന്നു.
Also Read: മൂന്ന് കണ്ണുകൾ, മൂക്കില്‍ നാല് ദ്വാരം: പശുക്കുട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നാടൊന്നാകെ: video
ഇതോടെ മൃഗ ഡോക്ടര്‍മാരായ ബിജു, ജയശ്രീ, സ്വപ്ന, അർച്ചന എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ശസ്ത്രക്രിയ നടത്തി. ‘ഡൈ സെഫാലിക് ഫീറ്റസ്' എന്ന വൈകല്യമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗർഭകാലത്ത് ഇരട്ടകൾ കൃത്യമായി വേർപിരിയാത്തതോ, ജീൻ തകരാർ കാരണമോ ഇങ്ങനെ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.