ETV Bharat / state

ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് തണലായി പ്രഭാവതി അമ്മയും കുടുംബവും

author img

By

Published : Feb 8, 2022, 2:20 PM IST

എട്ട്‌ കുടുംബങ്ങൾക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും അഞ്ച് സെന്റ് വീതം ഭൂമി ഇവര്‍ പകുത്തു നല്‍കി. കോങ്ങാട് കുനിപ്പാറയിലുള്ള 45 സെന്‍റ് ഭൂമിയാണ് ഇവര്‍ മറ്റുള്ളവര്‍ക്കായി നല്‍കിയത്.

കുനിപ്പാറ കാട്ടാന വീട്ടിൽ പ്രഭാവതി അമ്മ  ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി  കോങ്ങാട് വാര്‍ത്ത  Kongad news  donated land for homeless family's
സ്വന്തമായി ഭൂമിയില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് തണലായി പ്രഭാവതി അമ്മയും കുടുംബവും

പാലക്കാട്: സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് തണലായി കുനിപ്പാറ കാട്ടാന വീട്ടിൽ പ്രഭാവതി അമ്മയും കുടുംബവും. എട്ട്‌ കുടുംബങ്ങൾക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും അഞ്ച് സെന്റ് വീതം ഭൂമി ഇവര്‍ പകുത്തു നല്‍കി. കോങ്ങാട് കുനിപ്പാറയിലുള്ള 45 സെന്‍റ് ഭൂമിയാണ് ഇവര്‍ മറ്റുള്ളവര്‍ക്കായി നല്‍കിയത്.

ഒരുവർഷം മുമ്പാണ് കുടുംബം ഈ സ്ഥലം വാങ്ങിയത്. അവിടെ എന്ത് ചെയ്യണമെന്ന്‌ മക്കളായ സുധാകരനോടും അംബികയോടും ആരാഞ്ഞു. ഇവരുടെ നിര്‍ദേശ പ്രകാരം അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ ശ്രമം തുടങ്ങി. കോങ്ങാട് ലയൺസ് ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് നിരപ്പാക്കി അഞ്ച്സെന്‍റ് വീതമുള്ള എട്ട് പ്ലോട്ടാക്കി തിരിച്ചു.

മകൻ സുധാകരന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അർഹരായവരെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്‌ച നടന്ന ചടങ്ങ് കോങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് ടി അജിത് ഉദ്ഘാടനം ചെയ്തു. പ്രഭാവതി അമ്മയാണ്‌ രേഖകൾ കൈമാറിയത്‌.

Also Read: മലകയറാൻ പോയ യുവാവ് പാറകള്‍ക്കിടയില്‍ കുടുങ്ങിയിട്ട് 24മണിക്കൂര്‍ പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രണ്ട്‌ വർഷം മുമ്പ്‌ പ്രഭാവതി അമ്മയുടെ മകനും കോങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റുമായ സുധാകരൻ കുനിപ്പാറയിലെ കിളിക്കുന്ന് പ്രദേശത്ത് ഒരു സാംസ്‌കാരികനിലയവും ഒരു ഗ്രൗണ്ടും കുട്ടികൾക്ക്‌ സംഭാവന ചെയ്തിരുന്നു.
മരുമകൾ: ഉഷ, ചെറുമകൻ സിദ്ധാർഥ്‌, ലയൺസ് ക്ലബ് സെക്രട്ടറി സുരേഷ്, പഞ്ചായത്ത് അംഗം വസന്ത
റിട്ട. പ്രധാനാധ്യാപകൻ വിജയകേശവൻ, വേണു ചോലേങ്ങാട്‌, വേണു പുത്തൻവീട്, എ ഹരിദാസ്, വത്സൻ കുനിപ്പാറ, മണികണ്ഠൻ കാട്ടാന എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.