പാലക്കാട്: 4,000 രൂപയ്‌ക്ക് വില്‍പന നടത്തിയ നായയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീടുകയറി ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍. കുളപ്പുള്ളി ചിറങ്ങോണംക്കുന്ന് വീട്ടിൽ സന്തോഷ്(30), പനമണ്ണ അമ്പലവട്ടം കീഴുമുറി ചീനിക്കപള്ളിയാലിൽ കൃഷ്‌ണദാസ് (25), പനമണ്ണ അമ്പലവട്ടം കീഴുമുറി ചീനിക്കപള്ളിയാലിൽ രാജീവ്(23), കുളപ്പുള്ളി കുന്നത്ത് വീട്ടിൽ സാജൻ(29)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരുമാസം മുന്‍പ് പ്രതികളുടെ കൈവശമുണ്ടായിരുന്ന നായയെ മര്‍ദനത്തിന് ഇരയായ ആള്‍ 4,000 രൂപക്ക് വാങ്ങിയിരുന്നു.
പ്രതികള്‍ സംഘമായി എത്തി നായയെ തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. വീട്ടിൽ അതിക്രമിച്ചു കയറി ബിയർ ബോട്ടിൽ കൊണ്ട് തലയ്‌ക്കടിക്കുകയും വാൾ കൊണ്ട് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ കുളപ്പുള്ളി, വാഴാനി എന്നീ ഭാഗങ്ങളിൽ നിന്നാണ് ഇൻസ്‌പെക്‌ടർ എം. സുജിത്തിന്‍റ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം.