ETV Bharat / state

കല്ലടിക്കോട് വനത്തില്‍ മ്ലാവ് വേട്ട; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

കല്ലടിക്കോട് വനത്തില്‍ മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വംവകുപ്പ് കേസെടുത്തു. കോണ്‍ഗ്രസ് പാലക്കാട് മുന്‍ ജില്ല സെക്രട്ടറി സന്തോഷ് കാഞ്ഞിരമറ്റം ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് കേസ്

Deer hunting case against congress  Deer hunting case against congress leader  case against congress leader Palakkad  കല്ലടിക്കോട് വനത്തില്‍ മ്ലാവ് വേട്ട  കോണ്‍ഗ്രസ് നേതാവ്  മ്ലാവ് വേട്ട  സന്തോഷ് കാഞ്ഞിരമറ്റം  വനംവകുപ്പ്
കല്ലടിക്കോട് വനത്തില്‍ മ്ലാവ് വേട്ട
author img

By

Published : Mar 27, 2023, 11:24 AM IST

പാലക്കാട്: കല്ലടിക്കോട് വനത്തിൽ നിന്ന് മ്ലാവിനെ വേട്ടയാടിയതിന് കേരള കോൺഗ്രസ് പാലക്കാട് മുൻ ജില്ല സെക്രട്ടറി സന്തോഷ് കാഞ്ഞിരമറ്റം ഉൾപ്പടെ അഞ്ച് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇതിൽ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. കല്ലടിക്കോട് സ്വദേശിയായ തങ്കച്ചൻ എന്ന കുര്യക്കോസ്, എടത്തനാട്ടുക്കര സ്വദേശി ബോണി എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്.

ഞായറാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലക്കയത്തെ ഫോറസ്റ്റ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കല്ലടിക്കോട് വനത്തില്‍ നിന്നും വെടിയൊച്ച കേട്ടു. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ വനത്തിനുള്ളിലെത്തി പരിശോധന നടത്തി. വനംവകുപ്പ് ജീവനക്കാരെ കണ്ടതും വേട്ട സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പിടികൂടി. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ് സംഘത്തിലെ ബാക്കി മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മ്ലാവിനെ വെടിവച്ചത് സന്തോഷ് കാഞ്ഞിരമറ്റം ആണെന്ന് മ്ലാവ് ഗര്‍ഭിണി ആയിരുന്നു എന്നും പിടിയിലായവര്‍ വനംവകുപ്പിനെ അറിയിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ബോണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും കുര്യാക്കോസിന് ജാമ്യം അനുവദിക്കുകയും ചെയ്‌തു. രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായുള്ള അന്വേഷണം വനംവകുപ്പ് ആരംഭിച്ചു.

ഒന്നര ക്വിന്‍റല്‍ മാനിറച്ചിയുമായി യുവാവ് പിടിയില്‍: കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ഒന്നര ക്വിന്‍റല്‍ മാനിറച്ചിയുമായി യുവാവ് പിടിയിലായിരുന്നു. കള്ളമല സ്വദേശിവ റെജി മാത്യുവിനെ ആണ് മാനിറച്ചിയുമായി ഷോളയൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ പുലര്‍ച്ചെ പട്രോളിങ് നടത്താന്‍ ഇറങ്ങിയപ്പോഴാണ് സംഭവം.

വയലൂര്‍ മേഖലയില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനപാലകര്‍ വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചു. ആറുപേര്‍ മാനിറച്ചിയുമായി വനത്തിനുള്ളില്‍ നിന്നും എത്തിയെങ്കിലും വനപാലകരെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തെ പിന്തുടര്‍ന്ന വാച്ചര്‍മാര്‍ റെജി മാത്യുവിനെ മല്‍പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു.

വരടിമല കക്കണാംപാറ ഭാഗത്ത് നിന്ന് മാനിനെ വേട്ടയാടി പിടിച്ചതായും മാനിനെ കഷ്‌ണങ്ങളാക്കി പ്ലാസ്റ്റിക് ചാക്കില്‍ ആക്കി വാഹനത്തില്‍ കടത്താന്‍ പദ്ധതി ഇട്ടിരുന്നതായും റെജി മൊഴി നല്‍കി. രക്ഷപ്പെട്ട സംഘാംഗങ്ങളുടെ പക്കല്‍ തോക്കുണ്ടായിരുന്നു.

മുള്ളന്‍പന്നിയുടെ ജഡവുമായി യുവാക്കള്‍: കഴിഞ്ഞ ദിവസം നീവഗിരിയില്‍ മുള്ളന്‍ പന്നിയുടെ ജഡവുമായി വയനാട് സ്വദേശികള്‍ പിടിയിലായിരുന്നു. നിലമ്പൂരില്‍ നിന്ന് നാടുകാണി, ദേവാല, സോറമ്പാടി വഴി വൈത്തിരിയിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറില്‍ നിന്നാണ് മുള്ളന്‍ പന്നിയുടെ ജഡം കണ്ടെത്തിയത്. സോളാട് ചെക്ക്പോസ്റ്റില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് യുവാക്കള്‍ പിടിക്കപ്പെട്ടത്.

കാറിന്‍റെ ഡിക്കിയില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തുകയായിരുന്നു. മുള്ളന്‍പന്നിയെ വേട്ടയാടി കൊണ്ടുപോകുകയാണെന്ന് സംശയം തോന്നി പൊലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് മുള്ളന്‍പന്നി കൊല്ലപ്പെടുകയായിരുന്നു എന്നാണ് യുവാക്കള്‍ നല്‍കിയ മൊഴി. ഇവര്‍ക്കെതിരെ വനംവകുപ്പ് കോസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. വയനാട് കാക്കവയല്‍ സ്വദേശികളാണ് മൂന്ന് പേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.