പാലക്കാട്: പരിസ്ഥിതിസൗഹൃദ സന്ദേശമുയര്‍ത്തി പാലക്കാട് ഫോര്‍ട്ട് ക്ലബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പാലക്കാട് കോട്ടമൈതാനിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം നിര്‍ത്തലാക്കുക സൈക്കിള്‍ ഉപയോഗം ജീവിതത്തിന്‍റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കുക എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്.
ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ റാലി ഉദ്ഘാടനം ചെയ്‌തു. ചിത്രകാരന്‍ പ്രണവ് ഉള്‍പ്പെടെ അമ്പതോളം പേര്‍ റാലിയില്‍ പങ്കെടുത്തു. ഡിസംബർ 21, 22 തിയതികളിൽ വയനാട്ടിൽ നടക്കുന്ന എം.റ്റി.ബി സൈക്കിൾ റൈസിങിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.