പാലക്കാട്: ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ നടന്നു.വാക്സിനേഷനെടുത്ത വ്യക്തിയെ അരമണിക്കൂർ നിരീക്ഷിച്ച് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മടക്കി അയക്കുന്നത് . ആദ്യ ഡോസ് പൂർത്തിയാക്കി 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസും എടുക്കണം. രണ്ട് ഡോസും പൂർത്തീകരിച്ചാൽ ഇ-സർട്ടിഫിക്കറ്റ് മൊബൈലിൽ ലഭ്യമാകും.
ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 30870 വാക്സിനുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. 12630 പേർക്ക് ഇതുപയോഗിച്ച് ഒന്നാമത്തെ ഡോസ് നൽകുകയും ഇവർക്കു തന്നെ 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകുകയും ചെയ്യും.