പാലക്കാട്: സാമൂഹ്യ അകലം പാലിക്കാതെ സ്വകാര്യ ലാബിൽ കൊവിഡ് പരിശോധന. നഗരത്തിലെ ഡെയ്ൻ ഡയഗ്‌നോസ്റ്റിക്ക് ലബോറട്ടറിക്ക് മുമ്പിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരിശോധന നടത്തിയത്.
ലാബിന് മുമ്പിൽ ജനങ്ങൾ കൂട്ടം കൂടി നിന്നതിനാൽ പൊലീസിനും നിയന്ത്രിക്കാനായില്ല. ഗൾഫിലേക്ക് മടക്കയാത്രക്കുള്ളവരായിരുന്നു പരിശോധനയ്‌ക്കെത്തിയവരിൽ ഭൂരിഭാഗവും. പരിശോധനാ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് വൻ ജനത്തിരക്കിന് കാരണമായത്.