പാലക്കാട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാലക്കാട് പറളി പഞ്ചായത്തിൽ ആറു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ 27 ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ 144 ആളുകളാണുള്ളത്. സ്രവം പരിശോധനയ്ക്ക് കൊടുത്ത ശേഷവും ആരോഗ്യപ്രവർത്തക കുഞ്ഞുങ്ങളുടെ കുത്തിവെയ്പ്പിലും വിവിധ ഫീൽഡ് വർക്കിലും ഉൾപ്പെടെ പങ്കെടുത്തിരുന്നു.
ഒന്നാം സമ്പർക്ക പട്ടികയിൽ 55 പേരും രണ്ടാം സമ്പർക്ക പട്ടികയിൽ 89 പേരുമാണുള്ളത്. ഇന്നലെ പഞ്ചായത്തിനെ ഹോട്ട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ കൂടുതൽ ഗൗരവമേറിയതിനാലാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബാങ്കുകൾക്ക് രണ്ടുമണി വരെ പ്രവർത്തിക്കാം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകക്ക് കൊവിഡ്; പറളി പഞ്ചായത്തിൽ ആറു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ - പറളി പഞ്ചായത്തിൽ ആറു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ
കഴിഞ്ഞ 27 ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ 144 ആളുകളാണുള്ളത്