പാലക്കാട്: നിർമാണം ആരംഭിച്ച പാലക്കാട് കെഎസ്ആർടിസി ഡിപ്പോയുടെ കോൺക്രീറ്റിംഗ് ജോലികൾക്ക് തുടക്കമായി. ഷാഫി പറമ്പിൽ എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഏഴ് കോടി പത്ത് ലക്ഷം രൂപയാണ് ഡിപ്പോ നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. രണ്ട് ഘട്ടമായാണ് നിർമ്മാണം .യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള വിശ്രമ സൗകര്യം, ഓഫീസ്, ടോയ് ലറ്റ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ നടക്കുക.