പാലക്കാട്: സ്വപ്‌ന സുരേഷ് പ്രതിയായ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരൺ രഹസ്യമൊഴി നൽകി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടര മണിക്കൂർ നേരം എടുത്ത് ഷാജ് കിരണിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഷാജ് കിരണിന്‍റെ സുഹൃത്ത് ഇബ്രാഹിമും കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. അഭിഭാഷകനായ സി.പി പ്രമോദ് പൊലീസിൽ നൽകിയ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് മൊഴി രേഖപ്പെടുത്തിത്.
സ്വപ്‌ന സുരേഷ് പറഞ്ഞ കള്ളത്തരങ്ങൾ പൊളിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്തു വിടുമെന്ന് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തെളിവുകളുണ്ട്. കൂടുതൽ രേഖകൾ ശേഖരിച്ചുവരുന്നു. എവിടെയാണ് ഗൂഢാലോചന നടന്നതെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകും. എല്ലാ ഫോൺ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. ഇഡിയുമായി സഹകരിക്കുന്നുണ്ട്. ശിവശങ്കറാണ് തന്നെ സ്വപ്‌നയ്‌ക്ക് പരിചയപ്പെടുത്തിയതെന്നത് കള്ളമാണെന്നതിന് ഫോണിൽ തെളിവുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു.