ETV Bharat / state

വികസനം സർവതല സ്‌പർശിയാകണം: മുഖ്യമന്ത്രി പിണറായി വിജയൻ - മുഖ്യമന്ത്രിയുടെ കേരള പര്യടനം

എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്‍റെ സ്‌പര്‍ശം അറിയണമെന്നും നാടിന്‍റെ എല്ലാ തലങ്ങളിലും വികസനം ഉണ്ടാകണമെന്നും അതിന് ഉതകുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയൻ  cm pinarayi vijayans kerala tour  പാലക്കാട്  മുഖ്യമന്ത്രിയുടെ കേരള പര്യടനം  കേരള പര്യടനം പാലക്കാട്
വികസനം സർവതല സ്‌പർശിയാകണം : മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Dec 28, 2020, 8:38 PM IST

പാലക്കാട്: സാമൂഹ്യ നീതിയിലധിഷ്‌ഠിതമായതും സർവതല സ്‌പർശിയായതുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്‍റെ സ്‌പര്‍ശം അറിയണമെന്നും നാടിന്‍റെ എല്ലാ തലങ്ങളിലും വികസനം ഉണ്ടാകണമെന്നും അതിന് ഉതകുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിനന്‍റെ ഭാഗമായി പാലക്കാട് ടോപ് ഇൻ ടൗൺ ശീതൾ ഹാളില്‍ സംസാരിക്കുകയായിരുന്നു പിണറായി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷനുകളിലൂടെ സമൂഹത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരള മിഷനിലൂടെ ഉറവിട മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മാറ്റം സൃഷ്‌ടിക്കാന്‍ സാധിച്ചു. ജല സ്രോതസുകള്‍ വീണ്ടെടുക്കാനും സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏഴ് ലക്ഷം ടണ്ണില്‍ നിന്ന് 15 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കുവാനും മിഷന്‍ സഹായകമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാനും ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സാധിച്ചു.

ആര്‍ദ്രം മിഷന്‍റെ ഭാഗമായി ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതല്‍ മെഡിക്കല്‍ കോളേജുകളിൽ വരെ സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ അടക്കമുള്ള മികച്ച സേവനങ്ങൾ ഉറപ്പാക്കി. ഇതിലൂടെ കൊവിഡ് മഹാമാരിയെ അതിജീവിക്കുവാന്‍ സംസ്ഥാനത്തിന് സാധിച്ചു. കൊവിഡിനു മുമ്പില്‍ സമ്പന്ന രാജ്യങ്ങള്‍ വരെ വിറങ്ങലിച്ചു നിന്നപ്പോള്‍ നാം അതിനെ ശരിയായ രീതിയില്‍ നേരിട്ടതിന്‍റെ പ്രധാനഘടകം ആരോഗ്യ രംഗത്തെ വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ 10 ലക്ഷം പേർക്കാണ് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ലൈഫ് മിഷൻ മുഖേന പദ്ധതിയില്‍ ഉൾപ്പെടാത്തവരുടെ അപേക്ഷകൾ വീണ്ടും സ്വീകരിച്ച് വീട് ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ദുരന്തങ്ങളെ അതിജീവിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഇതിനിടയിലും പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ച 600 വാഗ്‌ദാനങ്ങളില്‍ 570 എണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. 30 വാഗ്‌ദാനങ്ങള്‍ കൂടി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മ്മാണം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ സാധിക്കും വിധത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായ സൗഹൃത അന്തരീക്ഷം സൃഷ്‌ടിച്ചത് വലിയ തോതില്‍ നിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. കൂടുതള്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ച് എം.എസ്.എം.ഇകളും സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നു വന്നു. വിദ്യാര്‍ഥികള്‍ തൊഴിലന്വേഷകര്‍ എന്ന സ്ഥിതിയില്‍ നിന്ന് തൊഴില്‍ ദാതാക്കളാകുന്ന സ്ഥിതിയുണ്ടായി. എം.എസ്.എം.ഇകള്‍ തുടങ്ങുന്നതിന് കടമ്പകളില്ലാതായി. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇവയെല്ലാം വഴിവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഒ പി, ശബരി ആശ്രമം, ഒളപ്പമണ്ണ സാംസ്‌കാരിക നിലയം, ഇന്ദുചൂഡൻ സ്‌മാരകം, ബ്രഹ്മാനന്ദ ശിവയോഗി സ്‌മാരകം എന്നിവയുടെ ഉദ്ഘാടനവും വരും ദിവസങ്ങളിൽ നടക്കും. വികസന പാതയിൽ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.