പാലക്കാട്: പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമത്തിൽ പുതുതായി നടക്കാൻ പോകുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഗാന്ധിജി മൂന്ന് തവണ സന്ദർശിച്ച ആശ്രമമാണിത്.രക്തസാക്ഷി സ്മൃതി മണ്ഡപം, അമ്പത് വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റൽ, ഗാന്ധി മ്യൂസിയം, ലൈബ്രറി എന്നിവയാണ് ആശ്രമത്തിൽ പുതുതായി നിർമ്മിക്കുക.
അഞ്ച് കോടി രൂപയാണ് പദ്ധതി ചെലവ്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി അറുപത് ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകി. ആശ്രമത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലൻ, വി കെ ശ്രീകണ്ഠൻ എം പി എന്നിവർ പങ്കെടുത്തു.