ETV Bharat / state

പാലക്കാട് വീണ്ടും തെരുവുനായ്ക്കളിൽ കാനന്‍ ഡിസ്റ്റംബര്‍ രോഗം - തെരുവുനായ്ക്കളിൽ വീണ്ടും കാനന്‍ ഡിസ്റ്റംബര്‍

മനുഷ്യരിലേക്ക് രോഗം പകരില്ല എന്നതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടെന്ന്‌ അധികൃതർ

Canine distemper  Canine distemper disease for dog  തെരുവുനായ്ക്കളിൽ വീണ്ടും കാനന്‍ ഡിസ്റ്റംബര്‍  വൈറസ് ബാധയുമെന്ന്‌ മൃഗസംരക്ഷണവകുപ്പ്
പാലക്കാട് തെരുവുനായ്ക്കളിൽ വീണ്ടും കാനന്‍ ഡിസ്റ്റംബര്‍ രോഗം
author img

By

Published : Mar 13, 2022, 10:52 PM IST

പാലക്കാട് : തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനുകാരണം കാനൻ ഡിസ്റ്റംബർ രോഗവും പാർവോ വൈറസ് ബാധയുമെന്ന്‌ മൃഗസംരക്ഷണവകുപ്പിന്‍റെ കണ്ടെത്തൽ. പാലക്കാട് നഗരത്തിൽ മാത്രം പത്തുദിവസത്തിനിടെ 15 നായ്ക്കൾ ചത്തു. നായ്ക്കളിൽ വിറയലും വായിൽ പാതയും നുരയും കാണുന്നു. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ, വളർത്തുനായ്‌ക്കളെ രോഗപ്രതിരോധ കുത്തിവയ്‌പ്പിന് വിധേയമാക്കണമെന്ന് വകുപ്പ് നിര്‍ദേശിച്ചു.

Aslo Read: കോതമംഗലത്ത് കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നു

വായുവിലൂടെ പകരുന്ന രോഗമായതിനാൽ പകർച്ചാസാധ്യത കൂടുതലാണ്. ആറാഴ്ച പ്രായമുള്ള പട്ടിക്കുട്ടികൾക്ക്‌ മുതൽ വാക്‌സിൻ നൽകണം. നാലാഴ്ച ഇടവിട്ട് 16 ആഴ്ചവരെ ബൂസ്റ്റർ ഡോസ്‌ നൽകണം. തുടർന്ന്‌ വർഷംതോറും വാക്‌സിൻ നൽകണം. രോഗംബാധിച്ച് ക്ഷീണിച്ച അവസ്ഥയിൽ മറ്റ്‌ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ദഹനസംബന്ധമായ രോഗംമൂലമോ അണുബാധമൂലമോ മരണം സംഭവിക്കും. മനുഷ്യരിലേക്ക് രോഗം പകരില്ല എന്നതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടെന്ന്‌ അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.