പാലക്കാട്: പട്ടാമ്പിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി കൂറ്റനാട് പാതയിലെ ഞാങ്ങാട്ടിരിക്ക് സമീപത്താണ് അപകടമുണ്ടായത്. പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്നു അഞ്ചംഗ സംഘത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
കാറിൽ യാത്ര ചെയ്തിരുന്ന ഒറ്റപ്പാലം സ്വദേശികളായ വീരാൻ, ആസിയ, ഷംന എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികൾ കാറിലുണ്ടായിരുന്നുവെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ല. ഇവരെ പട്ടാമ്പി നിളാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതവും തടസപ്പെട്ടു.