ETV Bharat / state

നെൽകർഷകരെ വീണ്ടും ചേർത്ത് പിടിച്ച് ബജറ്റ് 2020

കാർഷിക മേഖലയ്ക്കായി 2,000 കോടി രൂപ നീക്കിവച്ചത് കർഷകർക്ക് പ്രതീക്ഷ നൽകുന്നു

paddy farmers budget  നെൽകർഷകരെ ചേർത്ത് പിടിച്ച് ബജറ്റ് 2020
ബജറ്റ്
author img

By

Published : Feb 7, 2020, 4:52 PM IST

പാലക്കാട്: നെൽ കർഷകരെ ചേർത്തുപിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നെൽ കർഷകർക്ക് റോയൽറ്റി നൽകുന്നതിനായി 40 കോടി രൂപ മാറ്റിവച്ചു. നെൽകൃഷിയുടെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കാർഷിക മേഖലയ്ക്കായി 2,000 കോടി രൂപ നീക്കിവച്ചതും കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

കർഷകരുടെ പ്രതികരണം

നിലവിൽ ഹെക്ടറിന് 17,000 രൂപ ഉഴവുകൂലിയായും 1000 രൂപ വീതം ഉൽപാദന ബോണസായും 5,500 രൂപ സുസ്ഥിര വികസനത്തിനായും സർക്കാർ നെൽ കർഷകർക്ക് നൽകി വരുന്നുണ്ട്. ഇത് കൂടാതെ പാട്ട കൃഷിക്കാർക്ക് ഹെക്ടറിന് 30,000 രൂപ ധനസഹായവും നൽകുന്നു. മുൻകാല ബജറ്റുകളിൽ അവതരിപ്പിച്ച് നടപ്പിലാക്കിയ ഈ പദ്ധതികളിലൂടെ സംസ്ഥാനത്ത് നെൽകൃഷി ഇതിനോടകം വർദ്ധിച്ചതായി കാണാം. 2016 - 17 ൽ 1.71 ലക്ഷം ഹെക്ടറായിരുന്ന കൃഷി 2017-18ൽ 1.94 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 2020ൽ ഇത് 2.20 ലക്ഷം ഹെക്ടറായി വർദ്ധിക്കുമെന്നാണ് കൃഷി വകുപ്പിന്‍റെ പ്രതീക്ഷ. നെൽകർഷകർക്ക് ഇത്രയധികം പ്രോത്സാഹനം ലഭിച്ചിട്ടുള്ളത് ഈ സർക്കാരിന്‍റെ കാലത്താണെന്നും പുതിയ പ്രഖ്യാപനം കർഷകർക്ക് കൂടുതൽ കരുത്ത് പകരുമെന്നുമാണ് പാലക്കാട്ടെ കർഷകനായ സഹദേവന്‍റെ പ്രതികരണം.

Intro:നെൽകർഷകരെ വീണ്ടും ചേർത്ത് പിടിച്ച് ബഡ്ജറ്റ്

Body:നെൽ കൃഷിയേയും കർഷകരേയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിണറായി സർക്കാർ ആദ്യകാലങ്ങളിൽ തൊട്ട് സ്വീകരിച്ചുവരുന്നത്. ഇതിന്റെ പ്രതിഫലനങ്ങൾ ഈ മേഖലയിൽ ഇതിനോടകം കാണാനും സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിലും നെൽ കർഷകരെ ചേർത്തുപിടിക്കുന്ന ഒട്ടനവധി പദ്ധതികളുമായാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് അവതരണം നടന്നത്. ഇതിൽ പ്രധാനപ്പെട്ടത് നെൽ കർഷകർക്ക് റോയൽറ്റി നൽകുന്നതിനായി 40 കോടി രൂപ മാറ്റിവച്ചിരിക്കുന്നുവെന്നതാണ്. നെൽ കൃഷിയുടെ പാരിസ്ഥിതിക പ്രാധാന്യം കൂടി കണക്കിലെടുത്താണ് സർക്കാരിൻറെ ഈ തീരുമാനമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്

നിലവിൽ ഹെക്ടറിന് 17000 രൂപ ഉഴവുകൂലിയായും 1000 രൂപ വീതം ഉൽപ്പാദന ബോണസായും 5500 രൂപ സുസ്ഥിര വികസനത്തിനായും സർക്കാർ നെൽ കർഷകർക്ക് നൽകി വരുന്നുണ്ട്. ഇത് കൂടാതെ പാട്ട കൃഷിക്കാർക്ക് ഹെക്ടറിന് 30000 രൂപ ധനസഹായവും നൽകുന്നു.
മുൻകാല ബജറ്റുകളിൽ അവതരിപ്പിച്ച് നടപ്പിലാക്കിയ ഈ പദ്ധതികളിലൂടെ സംസ്ഥാനത്ത് നെൽകൃഷി ഇതിനോടകം വർദ്ധിച്ചതായി കാണാം. 2016 - 17 ൽ 1.71 ലക്ഷം ഹെക്ടറായിരുന്ന കൃഷി 2017-18ൽ 1.94 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. 2020ൽ ഇത് 2.20 ലക്ഷം ഹെക്ടരായി വർദ്ധിക്കുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ.
കാർഷിക മേഖലയ്ക്കായി 2000 കോടി രൂപ നീക്കിവച്ചതും കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്

ഈ സർക്കാരിന്റെ കാലത്താണ് നെൽകർഷകർക്ക് ഇത്രയധികം പ്രോത്സാഹനം ലഭിച്ചിട്ടുള്ളതെന്നും പുതിയ പ്രഖ്യാപനം ഈ രംഗത്തെ കർഷകർക്ക് കൂടുതൽ കരുത്ത് പകരുമെന്നുമാണ് പാലക്കാട്ടെ കർഷകനായ സഹദേവന്റെ അഭിപ്രായം

ബൈറ്റ്

നെൽകൃഷിയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാരിസ്ഥിതികമായൊരു കാഴ്ചപ്പാട് കൂടിയാണ് പിണറായി സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.

നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിലൂടെ
ഭൂഗർഭ ജലത്തിൻറെ തോത് വർധിപ്പിക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനും ഇടപെടലുകൾ നടത്തുന്ന ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.