ETV Bharat / state

ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊപ്പം ആമയൂ‍ര്‍ സ്വദേശി രേഷ്‌മയാണ് മരിച്ചത്.

ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  body of young women found in bharathappuzha who jumped from pattambi bridge  bharathappuzha  pattambi bridge  ഭാരതപ്പുഴ  പട്ടാമ്പി പാലം
ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Jul 19, 2022, 5:31 PM IST

പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ര്‍ സ്വദേശി രേഷ്‌മയാണ് മരിച്ചത്. ഇന്നലെ (18.07.2022) രാത്രി ഒമ്പത് മണിയോടെയാണ് പട്ടാമ്പി പാലത്തില്‍ നിന്നും യുവതി പുഴയിലേക്ക് ചാടിയത്.

രേഷ്‌മ പുഴയിലേക്ക് ചാടുന്നത് ആരും കണ്ടിരുന്നില്ല. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇതുവഴി പോയവര്‍ പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ യുവതിക്കായി തെരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ് മൂലം രാത്രി വൈകി നിര്‍ത്തിയിരുന്നു.

ഇന്ന് (19.07.2022) രാവിലെ തെരച്ചില്‍ വീണ്ടും തുടങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ രേഷ്‌മയെ കാണാനില്ലെന്ന് അമ്മ കൊപ്പം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രേഷ്‌മയുടെ ബാഗില്‍ നിന്ന് കിട്ടിയ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.