പാലക്കാട്: പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് വാഹന പരിശോധന കർശനമാക്കി. ഗോവിന്ദാപുരത്തിനടുത്ത മീനാക്ഷിപുരം ചുങ്കം, ചെമ്മണാമ്പതി, കുപ്പാണ്ട കൗണ്ടന്നൂർ, വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം എന്നീ അതിർത്തി പ്രദേശങ്ങളിലാണ് വെറ്ററിനറി ഡോക്ടർ, രണ്ട് സഹായികൾ ഒരു പൊലീസ് എന്നിവരടങ്ങുന്ന സംഘത്തെ നിയമിച്ച് വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളത്.
കേരളത്തിൽ നിന്നു കടന്നു പോകുന്ന ചരക്കു വാഹനങ്ങളെയും കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ രജിസ്റ്റർ നമ്പറുള്ള എല്ലാ വാഹനങ്ങളെയും ടയറുകളിൽ അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷികളുമായി കടക്കുന്ന വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ചെമ്മണാമ്പതി അതിർത്തിയിൽ പരിശോധന വാഹന നടത്തുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 24 മണിക്കൂറും വാഹന പരിശോധന നടക്കുന്നതായി അധികൃതർ പറഞ്ഞു.
പക്ഷിപ്പനി; വാഹന പരിശോധന കർശനമാക്കി തമിഴ്നാട് - തമിഴ്നാട് വാഹന പരിശോധന കർശനമാക്കി
കേരളത്തിൽ നിന്നു കടന്നു പോകുന്ന ചരക്കു വാഹനങ്ങളെയും കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ രജിസ്റ്റർ നമ്പറുള്ള എല്ലാ വാഹനങ്ങളെയും ടയറുകളിൽ അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്.
![പക്ഷിപ്പനി; വാഹന പരിശോധന കർശനമാക്കി തമിഴ്നാട് Bird flu Vehicle inspection in Tamil Nadu തമിഴ്നാട് വാഹന പരിശോധന കർശനമാക്കി പക്ഷിപ്പനി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10152051-518-10152051-1610012271369.jpg?imwidth=3840)