പാലക്കാട്: അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്‍റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു യുവാവ്. ഈ മാസം ആറിന് വയറുവേദനയെ തുടർന്ന് കോട്ടത്തറ സർക്കാർ ട്രൈബൽ ആശുപത്രിയിൽ എത്തുകയും തുടർന്ന് ഏഴിന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. രോഗം മൂർച്ഛിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. യാത്രാമദ്ധ്യേ ഇന്ന് പുലർച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിന്‍റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.
അട്ടപ്പാടിയിലെ യുവാവിന്‍റെ മരണം കൊവിഡ് മൂലമല്ല - attappady died men
കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്‍റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു യുവാവ്.