ETV Bharat / state

അട്ടപ്പാടിയില്‍ കേരള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്; വന്യമൃഗങ്ങളുടെ സുരക്ഷ പരിഗണിച്ചെന്ന് ന്യായവാദം - Palakkad today news

ചൂട് കൂടുതലുള്ള സമയമായതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യതയുള്ളതിനാലാണ് വാഹനങ്ങൾ തടയുന്നതെന്ന് തമിഴ്‌നാട് വനം വകുപ്പ്. കേരളത്തിലെ സഞ്ചാരികൾ മുള്ളി വഴി ഊട്ടിയിലേക്ക് പോകാറുണ്ട്. ഈ അതിർത്തി വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Kerala Vehicles blocked Tamil Nadu in Attappadi mulli  കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്  കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞതില്‍ വിശദീകരണവുമായി നീലഗിരി വനം വകുപ്പ്  പാലക്കാട് ഇന്നത്തെ വാര്‍ത്ത  Palakkad today news  Attappadi mulli road
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്; വിശദീകരണവുമായി നീലഗിരി വനം വകുപ്പ്
author img

By

Published : Feb 22, 2022, 4:02 PM IST

പാലക്കാട്: അട്ടപ്പാടി - മുള്ളി അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്. ചൂട് കൂടുതലുള്ള സമയമായതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് വനംവകുപ്പിന് കീഴിലുള്ള റോഡില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് നീലഗിരി ജില്ല വനം വകുപ്പ് ഓഫിസര്‍ അറിയിച്ചു.

അട്ടപ്പാടി - മുള്ളി അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്

നീലഗിരി ഡിവിഷൻ പരിധിയിലുള്ള ചെക്ക്പോസ്റ്റാണ് മുള്ളിയിലേത് എന്ന വാർത്തകൾ തെറ്റാണ്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കാരമടൈ റേഞ്ച് ഓഫിസാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ വാഹനങ്ങൾ മാത്രം തടഞ്ഞ്, തമിഴ്‌നാട്ടിലെ വാഹനങ്ങൾ കടത്തിവിടുന്നതായി യാത്രക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇത് തെറ്റാണെന്നും മുഴുവൻ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോയമ്പത്തൂർ ഡി.എഫ്‌.ഒ അറിയിച്ചു.

Also Read | കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: അന്വേഷണം ഇഴയുന്നതായി പരാതി

കേരളത്തിലെ സഞ്ചാരികൾ മുള്ളി വഴി ഊട്ടിയിലേക്ക് പോകാറുണ്ട്. ഈ അതിർത്തി വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം തീരുന്നത് വരെ ഊട്ടിയിലേക്ക് പോകുന്നതിനായി മറ്റ് വഴികൾ തെരഞ്ഞെടുക്കണമെന്നും പ്രദേശവാസികൾക്കും അത്യാവശ്യ യാത്രക്കാർക്കും വിലക്കില്ലെന്നും ഡി.എഫ്‌.ഒ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.