ETV Bharat / state

എ.വിജയരാഘവനെതിരെയുള്ള കേസ് ഒത്തുതീര്‍ത്തു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പരാതിയുമായി അനില്‍ അക്കര

നിയമപ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പരാതി മജിസ്‌ട്രേറ്റിനോ പൊലീസിനോ കൈമാറണം. എന്നാല്‍ അതുണ്ടായില്ലെന്ന് അനില്‍ അക്കര പരാതിയില്‍ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പരാതിയുമായി അനില്‍ അക്കര
author img

By

Published : Apr 19, 2019, 9:59 PM IST

Updated : Apr 19, 2019, 11:55 PM IST

ആലത്തൂർ: ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ അനിൽ അക്കര എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി.

രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടും ടിക്കാറാം മീണ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ഇത്തരം പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ അത് പൊലീസിനോ മജിസ്ട്രേറ്റിനോ കൈമാറണം, എന്നാല്‍ അത് ഉണ്ടായില്ലെന്ന് അക്കര പരാതിയില്‍ പറയുന്നു.

വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ ഏപ്രിൽ രണ്ടിനാണ് രമ്യ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടത്തിന്‍റെയും ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി എ.വിജയരാഘവന് താക്കീത് നല്‍കുക മാത്രമാണ് ടീക്കാറാം മീണ ചെയ്തത്.

Intro:Body:

വിജയരാഘവനെതിരെയുള്ള പരാതി

ഒതുക്കിയെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മീണക്കെതിരെ ഡി ജി പിക്ക്

അനിൽ അക്കരെയുടെ പരാതി.സ്ത്രീത്വത്തെ

അപമാനിച്ച സംഭവം

ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന്  

പരാതിയിൽ ആരോപണം.

Vo

ആലത്തൂർ മണ്ഡലത്തിലെ

യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനെതിരെ

എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ

നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട്

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം

മീണക്കെതിരെ അനിൽ അക്കര എം.എൽ.എ

ഡി.ജി.പിക്ക് പരാതി നൽകി.സ്ത്രീത്വത്തെ

അപമാനിച്ചുവെന്ന് കണ്ടെത്തിയ സംഭവം

ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് അനിൽ അക്കര

പരാതിയിൽ ആരോപിച്ചു. ഇത്തരം പരാതിയിൽ

കഴമ്പുണ്ടെന്നു ബോധ്യമായാൽ പോലീസിന്

കൈമാറേണ്ടതാണ്. ഇതുണ്ടായില്ല.

ഇതിനെതിരെയാണ് അനിൽ അക്കരയുടെ പരാതി.

സംഭവത്തിൽ വനിതാകമ്മീഷന്റെ പക്ഷപാതപരമായ

നിലപാടിനെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം രമ്യഹരിദാസ് നേരത്തെ രംഗത്തുവന്നിരുന്നു.

വിജയരാഘവന്റെ പ്രസ്താവനക്കെതിരെ

രമ്യഹരിദാസ് ഏപ്രിൽ രണ്ടിന് മുഖ്യതിരഞ്ഞെടുപ്പ്

ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ

അപമാനിക്കുന്ന പരാമർശമാണ് നടത്തിയതെന്ന്

പരിശോധനയിൽ കണ്ടെത്തുകയും

ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെയും

ജനപ്രാതിനിധ്യനിയമത്തിന്റെയും

ലംഘനമാണിതെന്നും കണ്ടെത്തിയെന്ന്

വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

എ.വിജയരാഘവനെ താക്കിത് ചെയ്തു. ഇത്തരം

പരാമർശങ്ങൾ ആവർത്തിച്ചാൽ

കൂടുതൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും

നൽകി. നടപടികൾ ഈ രീതിയിൽ

അവസാനിപ്പിച്ചതിനെതിരെയാണ് അനിൽ

അക്കരയുടെ പരാതി.

ETV Bharat 

Thrissur

Conclusion:
Last Updated : Apr 19, 2019, 11:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.