പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി. അസറാണ് മരിച്ചത്. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ലോറി, വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടിപ്പർ ലോറി ഇടിച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു - An assistant motor vehicle inspector died after a tipper lorry struckർ
നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം ഉണ്ടായത്.