പാലക്കാട്: ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ആശുപത്രിയിലെ ഏഴ് ഡോക്‌ടര്‍മാരുള്‍പ്പെടെ 53 ജീവനക്കാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഐ.പി വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അടച്ചത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്‌ച രാവിലെ മുതല്‍ ആരംഭിച്ചു. തിങ്കളാഴ്‌ചയോടെ ആശുപത്രി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.
ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു - covid 19
ഏഴ് ഡോക്‌ടര്‍മാരുള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു