വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം എന്നെഴുതിയപ്പോൾ വിമർശനങ്ങളും അഭിനന്ദനങ്ങളും. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കവിതയില്‍ സ്നേഹശൂന്യമായ വിപ്ലവം വിജയിക്കില്ലെന്ന് എഴുതിച്ചേർക്കുമ്പോൾ വെളിച്ചം ദുഖമാണെന്നും തമസല്ലോ സുഖപ്രദമെന്നും എഴുതിച്ചേർത്തു. വളരെ ചെറുപ്പത്തില്‍ ഋഗ്വേദവും സംസ്കൃതവും ജ്യോതിഷവും പഠിച്ചു. 1948-49 കളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കൻമാർക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ ഇടപെടലുകൾ. എന്നാല്‍ പുരോഗമന ചിന്തയും സാഹിത്യവും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന അക്ഷര സ്നേഹിയെ മാറ്റിമറിച്ചില്ല. കമ്മ്യൂണിസത്തെ അതിന്‍റെ വഴിക്ക് പറഞ്ഞുവിട്ടു. അക്കിത്തം എഴുത്തിന്‍റെ വഴി കൂടുതല്‍ മഹോഹരമാക്കി. തമസിനെ സുഖപ്രദമാക്കിയപ്പോൾ അത് പുരോഗമന വിരുദ്ധമായെന്ന് വിമർശകർ വിലയിരുത്തി. ചരിത്രത്തിന്‍റെ യാത്രയ്ക്കൊപ്പം അക്കിത്തവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും യാത്ര തുടർന്നു. മാനവികതയും ആത്മീയതയും ഒരേ പാതയുടെ രണ്ടറ്റങ്ങളാണെന്ന തിരിച്ചറിവാണ് അക്കിത്തത്തെ വേറിട്ടു നിർത്തിയത്. അക്ഷരങ്ങളിലൂടെ അത് അക്കിത്തം വരച്ചുവെച്ചു.
93-ാം വയസില്‍ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം തേടിയെത്തുമ്പോൾ സൗമ്യമായി പുഞ്ചിരിച്ച് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയില്‍ അക്കിത്തം ഇരിക്കുന്നുണ്ട്. എട്ടാം വയസില്‍ കവിത എഴുതാൻ തുടങ്ങിയ അക്കിത്തത്തെ ഇടശേരി, കുട്ടിക്കൃഷ്ണമാരാർ, വിടി ഭട്ടതിരിപ്പാട് എന്നിവർ സ്വാധീനിച്ചതായി പറഞ്ഞിട്ടുണ്ട്. ഇഎംഎസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അക്കിത്തം, വേദപഠന ശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു എന്നത് വൈരുദ്ധ്യമല്ല. തൃശൂർ, തിരുന്നാവായ, കടവല്ലൂർ, പാഞ്ഞാൾ എന്നിവിടങ്ങളിലെ വേദ, തർക്ക യോഗങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അക്കിത്തം ജാതി വിവേചനത്തിനെതിരായ എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു എന്നതും ചരിത്രം. മനുഷ്യ സ്നേഹത്തിലധിഷ്ടിതമായ സാമൂഹിക ജീവിത ദർശനവും ലളിതവും അഗാധവുമായ സ്നേഹവുമാണ് അക്കിത്തം കവിതകളില്‍ പറഞ്ഞുവെച്ചത്.
1946ല്‍ ഉണ്ണി നമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് സമുദായ പ്രവർത്തനം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപർ. 1956 മുതല്‍ ആകാശവാണിയില്‍. 1985ല്‍ ആകാശവാണിയില്‍ നിന്ന് എഡിറ്ററായി വിരമിച്ചു. കഥകളും നാടകവും ചെറുകഥകളുമായി 48 ഓളം കൃതികൾ മലയാളത്തിന് സമ്മാനിച്ച അക്കിത്തത്തിന്‍റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ്. നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ഭാഗവതം, ബലി ദർശനം, പഞ്ചവർണക്കിളി, മധുവിധു, അമൃതഗാഥിക, സമത്വത്തിന്‍റെ ആകാശം, മാനസപൂജ എന്നി കൃതികൾ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തി. ഉപനയനം, സമാവർത്തനം എന്നി ഉപന്യാസങ്ങളും അക്കിത്തം മലയാളത്തിന് സമ്മാനിച്ചു. 1972ല്‍ സാഹിത്യ അക്കാദമി അവാർഡ്, 1974ല്‍ ഓടക്കുഴല്‍ പുരസ്കാരം, സഞ്ജയൻ പുരസ്കാരം, പത്മപ്രഭ, അമൃതകീർത്തി, 2008ലെ എഴുത്തച്ഛൻ പുരസ്കാരം, 2012ലെ വയലാർ അവാർഡ് എന്നിവ അക്കിത്തം മലയാളത്തിന് സമ്മാനിച്ച അക്ഷരങ്ങൾക്കുള്ള പുരസ്കാരങ്ങളാണ്. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണ് അക്കിത്തത്തിലൂടെ എത്തുന്നത്. ജി ശങ്കരക്കുറുപ്പാണ് ആദ്യം മലയാളത്തിന് ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം കൊണ്ടുവരുന്നത്. പിന്നീട് തകഴി ശിവശങ്കരപ്പിള്ള, എസ് കെ പൊറ്റക്കാട്, എംടി വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവർക്കും ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
അക്ഷരങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം; മലയാളത്തിന്‍റെ അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി
മനുഷ്യ സ്നേഹത്തിലധിഷ്ടിതമായ സാമൂഹിക ജീവിത ദർശനവും ലളിതവും അഗാധവുമായ സ്നേഹവുമാണ് അക്കിത്തം കവിതകളില്‍ പറഞ്ഞുവെച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കവിതയിലാണ് സ്നേഹശൂന്യമായ വിപ്ലവം വിജയിക്കില്ലെന്ന് അക്കിത്തം അച്യുതൻ നമ്പൂതിരി എഴുതിച്ചേർത്തത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം; അക്ഷരങ്ങളില്‍ നിലപാടുകളില്‍ അക്കിത്തം

Conclusion: