പാലക്കാട്: പൊലീസ് ആക്‌ട് ഭേദഗതി ചെയ്യുന്നത് സൈബർ ആക്രമണങ്ങൾ തടയാനാണെന്ന് മന്ത്രി എ.കെ ബാലൻ. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്നും ജാമ്യമുള്ള വകുപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നത് ഉചിതമല്ലെന്നും ആശങ്കകൾ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്‌ട് ദുരൂപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.