ETV Bharat / state

ശബരിമല തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിനെതിരെ എ കെ ബാലന്‍ പരാതി നല്‍കി

author img

By

Published : Apr 6, 2021, 4:10 PM IST

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു.

AK Balan  Sabarimala  Kerala Election Story  Kerala Election news  ശബരിമല വിഷയം  കേരള തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാര്‍ത്ത  എ കെ ബാലന്‍
ശബരിമല തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതിനെതിരെ എ കെ ബാലന്‍ പരാതി നല്‍കി

പാലക്കാട്: ശബരിമലയുമായി ബന്ധപ്പെട്ട ജി.സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ മന്ത്രി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ അയ്യപ്പകോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിക്കെതിരെ വിശ്വാസികൾ വോട്ടു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തതിനെതിരെയും പരാതിയുണ്ട്.

വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂർവം ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയിൽ ആരോപിച്ചു. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ പറഞ്ഞിരുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.